ഇസ് ലാമാബാദ്: മുംബൈ ആക്രമണക്കേസില്‍ ലശ്കറെ ത്വയ്യിബ ഓപറേഷന്‍സ് കമാന്‍ഡര്‍ സകിയുര്‍ റഹ്മാന്‍ ലഖ്വിക്കും മറ്റ് ആറ് പേര്‍ക്കുമെതിരായ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ തെളിവ് നല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി പാകിസ്താന്‍. തെളിവ് ആവശ്യപ്പെട്ട് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയതായും ഇന്ത്യയുടെ മറുപടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പറഞ്ഞു.
166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണക്കേസില്‍ ലഖ്വി ഉള്‍പ്പെടെ ഏഴ് ലശ്കറെ ത്വയ്യിബ ഭീകരരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പ് ജാമ്യം ലഭിച്ച ലഖ്വി ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തിലാണ് കഴിയുന്നത്. മറ്റ് ആറുപേര്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ്. കേസില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. മതിയായ തെളിവുകള്‍ പാകിസ്താന് കൈമാറിയതായും ഇന്ത്യ പറയുന്നു.
എന്നാല്‍, വിചാരണ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടില്ളെന്നാണ് പാകിസ്താന്‍ വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.