കെജ്രിവാളിനെതിരായ അപകീര്‍ത്തി കേസ് കോടതി തള്ളി

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്വിറ്ററിലൂടെ അപമാനിച്ചു എന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് കോടതി തള്ളി. പ്രധാനമന്ത്രി രാജ്യദ്രോഹിയാണെന്നും  മാനസിക രോഗിയാണെന്നുമാണ് കെജ്രിവാള്‍ ട്വിറ്ററില്‍ പരാമര്‍ശിച്ചത്. അഡ്വക്കറ്റ ്പ്രദീപ് ദ്വിവേദിയായിരുന്നു കെജ്രിവാളിനെതിരെ പരാതി നല്‍കിയത്. കെജ്രിവാളിന്‍െറ പൊളിറ്റിക്കല്‍ സെക്രട്ടറിയായ രാജേന്ദര്‍ കുമാറിന്‍െറ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ മോഡിക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം  124 A വകുപ്പ് പ്രകാരമാണ് കെജ്രിവാളിനെതിരെ കേസെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.