ശ്രീനഗർ: ജമ്മു കാശ്മീരിെൻറ പ്രത്യേക പദവി എടുത്ത കളഞ്ഞതിെൻറ ഒന്നാം വാർഷികത്തിൽ ലഫ്റ്റനൻറ് ഗവർണറുടെ രാജിക്ക് കാരണമായത് കേന്ദ്രത്തിെൻറ അതൃപ്തി. നിയന്ത്രണങ്ങളെ തുടർന്ന് ജമ്മു കാശ്മീരിൽ പടരുന്ന അസംതൃപ്തി മറികടക്കാൻ ഉന്നതസ്ഥാനത്ത് രാഷ്ട്രീയക്കാരെൻറ നേതൃത്വം തന്നെ വേണമെന്ന് കേന്ദ്രസർക്കാർ കരുതുന്നതും പഴയ ബ്യൂറോക്രാറ്റു കൂടിയായ ലഫ്റ്റനൻറ് ഗവർണർ ജി.സി. മുർമുവിെൻറ സ്ഥാനചലനത്തിന് കാരണമായി.
മോദി-ഷാ നേതൃത്വത്തിെൻറ വിശ്വസ്തനായിരുന്നു 1985 െഎ.എ.എസ് ബാച്ചിലെ ജി.സി മുർമു. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു അദ്ദേഹം. എന്നാൽ, ഉദ്യോഗസ്ഥെൻറ കാര്യക്ഷമതക്കപ്പുറം കാശ്മീരിലെ വിവിധ വിഭാഗങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാവിനെ അവിടെ ആവശ്യമുണ്ടെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാനചലനം. ജമ്മു കാശ്മീരിലെ ഇൻറർനെറ്റ് നിയന്ത്രണത്തെ കുറിച്ച് കേന്ദ്രസർക്കാറിന് അപ്രീതിയുണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതും മുർമുവിനെ നീക്കുന്നതിൽ കലാശിക്കുകയായിരുന്നു. ഇൻറർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നത് ദേശവിരുദ്ധ ശക്തികളും തീവ്രവാദികളും പ്രയോജനപ്പെടുത്തുമെന്നാണ് കേന്ദ്രത്തിെൻറ നിലപാട്. നിയന്ത്രണങ്ങൾ തുടരുന്നതിന് കാരണമായി സർക്കാർ മുന്നോട്ട് വെക്കുന്നത് ഇൗ വാദമാണ്. എന്നാൽ, ജമ്മു കാശ്മീരിൽ ഇൻറർനെറ്റ് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ദുരുപയോഗം ചെയ്യുമെന്ന് താൻ കരുതിന്നില്ലെന്ന് ജി.സി. മുർമു പറഞ്ഞിരുന്നു.
ഭരണനിർവഹണം നിർവഹിക്കുന്ന ഒരു ഉദ്യോഗസ്ഥെൻറ റോൾ മാത്രമാണ് ജി.സി. മുർമു നിർവഹിക്കുന്നത് എന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. രാഷ്ട്രീയക്കാരെയടക്കം തടവിലാക്കി കാശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടർന്ന് നിലനിൽക്കുന്ന അതൃപ്തി മറികടക്കാൻ രാഷ്ട്രീയ നേതാവിനെ തന്നെ ലഫ്റ്റനൻറ് ഗവർണറുടെ റോളിൽ അവതരിപ്പിക്കാനാണ് പുതിയ നീക്കം. ഇതിെൻറ ഭാഗമായാണ് പുതിയ ലഫ്ററനൻറ് ഗവർണറായി മനോജ് സിൻഹയെ നിയമിച്ചത്.
ആദ്യ മോദി സർക്കാറിൽ കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്ന ബി.ജെ.പി നേതാവാണ് 61 കാരനായ മനോജ് സിൻഹ. മൂന്ന് തവണ ലോക്സഭയിലെത്തിയ സിൻഹ 1989 മുതൽ 1996 വരെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായിരുന്നു. 1996 ലും 1999 ലും 2014 ലും ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായാണ് മനോജ് സിൻഹ ലോക്സഭയിലെത്തിയത്. മോദി-ഷാ നേതൃത്വം തൃപ്തിപ്പെട്ട ബി.െജ.പി നേതാക്കളിൽ ഉൾപ്പെടുന്നയാളാണ് മനോജ് സിൻഹ.
കേന്ദ്രത്തിെൻറ അധികാരത്തിെൻറ തണലിൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുക എന്നതാണ് മനോജ് സിൻഹക്ക് ജമ്മു കാശ്മീരിൽ നിർവഹിക്കാനുള്ള ചുമതല. പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടർന്ന് താഴ്വരയിൽ നിലനിൽക്കുന്ന അതൃപ്തി മറികടക്കാൻ മനോജ് സിൻഹ എന്ന രാഷട്രീയക്കാരന് കഴിയുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.