ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തുള്ള രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ശശി തരൂർ എം.പി.
ശശി തരൂർ ട്വീറ്റ് ചെയ്തതിങ്ങനെ: പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലസ്ഥാപനത്തിനിടെ രാജ്യത്തെ 130 കോടി ജനങ്ങൾക്ക് ആശംസനേർന്നു. പക്ഷേ 2020 പകുതിയിലെ യു.എൻ ഡാറ്റ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യ 1,38,00,04,385 ആണ്. സി.എ.എ, എൻ.ആർ.സി എന്നിവ കാരണമാണോ തങ്ങൾ ഒഴിവാക്കപ്പെട്ടതെന്ന് പുറന്തള്ളപ്പെട്ട എട്ടുകോടി ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇനി അശ്രദ്ധ പ്രകാരം സംഭവിച്ചതാണെങ്കിൽ തെറ്റുതിരുത്തുന്നത് ഇവർക്ക് ധൈര്യം നൽകും.
രാമക്ഷേത്ര ശിലാസ്ഥാപനം 500 വർഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് സഫലമായതെന്നും മോദി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ 'ആ 130കോടി ജനങ്ങളിൽ ഞാനില്ല' എന്ന തലക്കെട്ടിൽ നടന്ന കാമ്പയിനിൽ നിരവധിപേർ അണിചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.