ചാവക്കാട്: മാംസഭോജിയും മത്സ്യസമ്പത്തിന് ഭീഷണിയുമായ പിരാന മൽസ്യം ആവോലി എന്ന് തെറ്റിദ്ധരിപ്പിച്ച് മാ൪ക്കറ്റുകളിൽ വിറ്റഴിക്കുന്നു.
കാഴ്ചയിൽ ആവോലിയെന്ന് തോന്നിപ്പിക്കാൻ തലഭാഗം ഒഴിവാക്കിയാണ് വിൽപന. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ചൈന ീസ് ആവോലിയാണെന്നാണ് മറുപടി. ഒരു കിലോ ആവോലിക്ക് 500 രൂപ വരെയുള്ളപ്പോൾ ഒരു കിലോ പിരാനക്ക് 200 രൂപമുതൽ വാങ്ങി വെള്ള ആവോലി എന്ന് വിശ്വസിപ്പിച്ചാണ് കച്ചവടം.
റെഡ് ബെല്ലി എന്നറിയപ്പെടുന്ന പിരാനകളാണ് ചാവക്കാട് മേഖലകളിൽ ആവോലി എന്ന പേരിൽ വിൽക്കുന്നത്. ബ്ളാങ്ങാട് മത്സ്യ മാ൪ക്കറ്റിൽനിന്നാണ് ഈ മത്സ്യങ്ങളെ ലഭിച്ചതെന്ന് ഏങ്ങണ്ടിയൂരിലെ മത്സ്യക്കച്ചവടക്കാ൪ പറഞ്ഞു. അഴീക്കോട് മുനമ്പത്തുനിന്നാണ് ഇവയെ കൊണ്ടുവരുന്നതെന്ന് വിശ്വസിപ്പിക്കുന്നുണ്ടെങ്കിലും പൊന്നാനിയിലെ വള൪ത്തുകേന്ദ്രങ്ങളിൽനിന്നാണ് ഇവ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.