മുംബൈ: ഒരു വ൪ഷം മുമ്പ് സംഘം ചേ൪ന്ന് കൃത്രിമമായി വില വ൪ധിപ്പിച്ച നടപടിയിൽ 11 സിമെൻറ് കമ്പനികൾ കുറ്റക്കാരാണെന്ന് കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) കണ്ടത്തെി. ഇവ൪ 6300 കോടി രൂപ പിഴ അടക്കണമെന്ന് കമീഷൻ നി൪ദേശിക്കുകയും ചെയ്തു. 2010 -11 സാമ്പത്തിക വ൪ഷത്തെ· ലാഭത്തിൻെറ 50 ശതമാനമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഇത് 90 ദിവസത്തിനകം അടയ്ക്കാനും നി൪ദേശിച്ചിട്ടുണ്ട്. എന്നാൽ എല്ലാ കമ്പനികളും സി.സി.ഐയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി.
സംഘം ചേ൪ന്ന് വില വ൪ധിപ്പിക്കാൻ കമ്പനികൾക്ക് അവസരം ഒരുക്കിക്കൊടുത്തതിന് സിമെൻറ് കമ്പനികളുടെ സംഘടനയായ സിമെൻറ് മാനുഫാക്ച്വറേഴ്സ് അസോസിയേഷൻ 73 ലക്ഷം രൂപ പിഴ അടക്കണമെന്നും കമീഷൻ ഉത്തരവിട്ടിട്ടുണ്ട്.
മാന്ദ്യത്തെ·തുട൪ന്ന് വിൽപ്പന കുത്തനെ ഇടിയുന്നതിനിടെ സി.സി.ഐ ഉത്തരവ് പ്രകാരം വൻ തുക പിഴ അടയ്ക്കേണ്ടിവരുന്നത് കമ്പനികൾക്ക് കനത്ത·പ്രഹരമാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവ൪ വിലയിരുത്തുന്നത്. എ.സി.സി, അംബുജം സിമെൻറ്, അൾട്രടെക്ക് തുടങ്ങിയ കമ്പനികൾക്ക് പുറമെ ലഫാ൪ജ്, ജെ.പി അസോസിയേറ്റ്സ്, സെഞ്ചുറി ടെക്സ്റ്റയിൽസ് ആൻറ് ഇൻറസ്ട്രി, മദ്രാസ് സിമെൻറ്സ്, ബിനാനി സിമെൻറ്സ്, ഇന്ത്യാ സിമെൻറ്സ്, ജെ.കെ സിമെൻറ്സ് തുടങ്ങിയ കമ്പനികളും കൃത്രിമമായി വില വ൪ധിപ്പിച്ചതിൽ കുറ്റക്കാരാണെന്നാണ് സി.സി.ഐ കണ്ടത്തെിയിരിക്കുന്നത്.
അതേസമയം നടപടിയിൽ സിമെൻറ് കമ്പനികൾ രേഷം കൊള്ളുമ്പോൾ നി൪മാണ മേഖലയുമായി ബന്ധപ്പെട്ടവ൪ നടപടിയെ സ്വാഗതം ചെയ്യുകയാണ്. സിമെൻറ് കമ്പനികൾക്ക് പുറമെ സ്റ്റിൽ നി൪മാതാക്കളും ഇത്തരത്തിൽ സംഘം ചേ൪ന്ന് കൃത്രിമമായി വില വ൪ധിപ്പിക്കുന്നുണ്ടെന്ന് അവ൪ പരാതിപ്പെടുന്നു. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പരാതിയിലാണ് സി.സി.ഐ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉൽപ്പാദനം കുറച്ച് വില വ൪ധിപ്പിച്ച നടപടി ഉപഭോക്താക്കൾക്ക് മാത്രമല്ല ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കുതന്നെ ദേഷകരമാണെന്ന് ഉത്തരവിൽ സി.സി.ഐ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.