മുംബൈ: ഓഹരി ബ്രോക്കറുടെ അടുത്തോ ബാങ്കുകളിലോ പോകാതെ സ്വീകരണ മുറിയിലിരുന്ന് കമ്പനികളുടെ ഓഹരി വിൽപ്പനകൾക്ക് അപേക്ഷിക്കാവുന്ന സൗകര്യം ഉടൻ നടപ്പിൽ വരും. പ്രാഥമിക ഓഹരി വിപണി വീണ്ടും സജീവമാക്കുന്നതിന് സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യ (സെബി) നടപ്പാക്കാൻ ആലോചിക്കുന്ന പരിഷ്കാരങ്ങളിൽ ഇതും ഉൾപ്പെടും.
ഇ-ഐ.പി.ഒ നടപ്പായാൽ ഓഹരി വിൽപ്പനകൾ കൂടുതൽ പേരിൽ എത്തുമെന്നാണ് ഇതേപ്പറ്റി ആലോചിക്കാൻ ചേ൪ന്ന യോഗത്തിലെ പൊതു വിലയിരു്ധൽ. ഏതെങ്കിലും രേഖകളിൽ ഒപ്പിടാതെ തന്നെ അപേക്ഷ സമ൪പ്പിക്കാവുന്ന വിധമാവും മാറ്റം.
കുറച്ചു നാളായി ഐ.പി.ഒ അപേക്ഷകൾ ഓൺലൈനാക്കുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണ്. എന്നാൽ കമ്പനി നിയമ പ്രകാരം ഇത്തരം ഓഹരി വിൽപ്പനകൾക്ക് അപേക്ഷിക്കുന്നവ൪ അത് എഴുതി തന്നെ നൽകണം. ഈ നിയമം ഭേദഗതി ചെയ്താലേ ഓൺലൈൻ അപേക്ഷകൾ സാധ്യമാവുകയുള്ളുവെന്നാണ് കരുതിയിരുന്നത്. എന്നാൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ളെന്നാണ് കമ്പനികാര്യവകുപ്പിൻെറ വിലയിരുത്തൽ. ഇതേതുട൪ന്നാണ് ഐ.പി.ഒകളുടെ കാര്യത്തിൽ ഓൺലൈൻ അപേക്ഷകൾ നടപ്പാക്കാൻ തീരുമാനമായത്.
ഇതിനു പുറമെ കമ്പനികൾ ഇപ്പോൾ ഓഹരി വിൽപ്പനക്കായി ഇറക്കുന്ന ഫോറം ലളിതമാക്കുക, മെ൪ച്ചൻറ് ബാങ്കുകളുടെ പരിശോധനാ റിപ്പോ൪ പ്രസിദ്ധീകരിക്കുക, ലിസ്റ്റിങ് ദിവസം സ൪ക്യൂട്ട് ഫിൽട്ട൪ ഏ൪പ്പെടുത്തുക തുടങ്ങിയ പരിഷ്കാരങ്ങൾ നടപ്പാക്കാനും സെബി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.