റാഞ്ചി: രാജ്യത്ത് മുസ് ലിംകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത് ജനസംഖ്യാ അനുപാതത്തില്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ജനസംഖ്യാ നയം പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.എസ്.എസിന്‍റെ പ്രമേയം. ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്സിക്യുട്ടീവാണ് പ്രമേയം പാസാക്കിയത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റവും മത പരിവര്‍ത്തനവുമാണ് മുസ് ലിം, ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുന്നതിനുള്ള കാരണമായി ആര്‍.എസ്.എസ് ചൂണ്ടിക്കാണിക്കുന്നത്. 2010ലെ മതാടിസ്ഥാനത്തിലുള്ള സെന്‍സസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ജനസംഖ്യാനയം പുന:പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായും ആര്‍.എസ്.എസ് സഹ കാര്യവാഹക് കൃഷ്ണ ഗോപാല്‍ പറഞ്ഞു.
അതേസമയം, ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസ് പ്രമേയം പാസാക്കിയതെന്ന് കോണ്‍ഗ്രസ് അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.