ശബ്ദവും വെളിച്ചവും നമ്മുടെ സ്വന്തം ‘ബ്രോസ് ’

‘എന്താണ് ബ്രോ, എന്താണ് പ്രശ്നം. മേള തിരുവനന്തപുരത്തായാലും അത് മ്മടെ കൊച്ചിയിലായാലും കാര്യങ്ങളെല്ലാം വെടിപ്പാക്കും’. ഒന്നാം വേദിയിലെ ശബ്ദ -വെളിച്ച വിന്യാസങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചത്തെിയ സംഘാടകര്‍ക്ക് മുന്നില്‍ ‘സാക്കി’ന്‍െറ സൗണ്ട് എന്‍ജിനീയര്‍മാരുടെ ഉറപ്പാണ് ഈ വാക്കുകള്‍. എറണാകുളം സാക്ക് സൗണ്ടിനാണ് ഇത്തവണത്തെ ശബ്ദ -വെളിച്ച വിന്യാസത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാക്ക് സംസ്ഥാന- റവന്യൂ കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
നാലാം തവണയാണ് സംസ്ഥാന കലോത്സവത്തിന് ശബ്ദ -വെളിച്ച സംവിധാനങ്ങള്‍ ഒരുക്കുന്നത്.
എട്ടിന് തിരുവനന്തപുരത്തത്തെിയ 42 അംഗ സംഘം ഇതിനോടകം സാംസ്കാരികോത്സവം നടക്കുന്ന ഗാന്ധിപാര്‍ക്കടക്കം 18 വേദികളിലെയും തങ്ങളുടെ ജോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒന്നാം വേദിയുടെ പന്തല്‍ നിര്‍മാണം കഴിഞ്ഞാലേ അവിടെ ശബ്ദ-വെളിച്ച സംവിധാനം പൂര്‍ത്തിയാക്കാന്‍ കഴിയുകയൂ. മറ്റ് കലോത്സവങ്ങളില്‍നിന്ന് വ്യത്യസ്തമായി പുത്തന്‍ ശബ്ദ വിന്യാസമാണ് സാക്ക് അനന്തപുരിയില്‍ തീര്‍ക്കുന്നത്. അതും മുഖ്യവേദിയില്‍.
എവിടെയിരുന്നാലും ശബ്ദം കൃത്യമായി ലഭിക്കുന്ന ലൈനറി സിസ്റ്റം സ്പീക്കറുകളാണ് ഒന്നാം വേദിയില്‍ സജ്ജീകരിക്കുന്നത്. ഇവ പന്തലിന് മുകളിലായി തൂക്കിയിടുകയാണ് ചെയ്യുന്നത്. ഭാരംകുറഞ്ഞ ഇത്തരം 20 ഓളം സ്പീക്കറുകളാണ് പന്തലിലെ 12 ബ്ളോക്കുകളിലായി സ്ഥാപിക്കുക.  
 വേദിയില്‍ മത്സരാര്‍ഥികള്‍ക്ക് അലോസരമുണ്ടാക്കാത്ത തരത്തില്‍ 30ഓളം എല്‍.ഇ.ഡി ഹാലൊജന്‍ ലൈറ്റുകളുടെ വിന്യാസവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണെന്ന് സാക്കിന്‍െറ സാരഥി ഷബീല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.