യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ

ഗസ്സ വെടിനിർത്തൽ കരാർ യാഥാർഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ്

വാ​ഷി​ങ്ട​ൺ: ഇ​സ്രാ​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ന് തൊ​ട്ട​രി​കെ​യെ​ന്ന് യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന് ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വെ​ടി​നി​ർ​ത്ത​ൽ -ബ​ന്ദി മോ​ച​ന ക​രാ​ർ ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് ക​രാ​ർ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സം. പ്ര​സി​ഡ​ന്റ് ബൈ​ഡ​ൻ ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ക​രാ​റാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്നും പാ​രി​സി​ൽ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബ്ലി​ങ്ക​ൻ വ്യ​ക്ത​മാ​ക്കി. ഏ​റ്റു​മു​ട്ട​ലു​ക​ൾ അ​വ​സാ​നി​ച്ചാ​ൽ ഗ​സ്സ മു​ന​മ്പി​ന്റെ പു​ന​ർ​നി​ർ​മാ​ണം, ഭ​ര​ണം, സു​ര​ക്ഷ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​പ​ദ്ധ​തി നി​ർ​ദേ​ശ​വും ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റും. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​യാ​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ല​ഭി​ക്കു​ക. ഇ​സ്രാ​യേ​ലും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തു​ക​യും ഫ​ല​സ്തീ​നി​ക​ളു​ടെ ഭാ​വി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യാ​വു​മെ​ന്നും ബ്ലി​ങ്ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

മേ​യി​ലാ​ണ് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം മൂ​ന്നു ഘ​ട്ട​മാ​യു​ള്ള ഗ​സ്സ ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ഈ ​ച​ട്ട​ക്കൂ​ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ൽ യു.​എ​സി​ന്റെ​യും ഖ​ത്ത​റി​ന്റെ​യും ഈ​ജി​പ്തി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ ആ​റ് ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും 34 ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യും ടൈം​സ് ഓ​ഫ് ഇ​സ്രാ​യേ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags:    
News Summary - US says Gaza ceasefire deal close to reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.