നാടകം കോല്‍ക്കളി, പിന്നെ തീരാത്ത പരാതികളും

തിരുവനന്തപുരം: കര്‍മമണ്ഡലത്തിലൂടെ തിരുവനന്തപുരത്തുകാരിയായി മാറിയ മാര്‍ഗി സതിയുടെ ഓര്‍മകള്‍ ഉയര്‍ന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. നങ്ങ്യാരമ്മയായി മാറിയ ആ കലാകാരി നങ്ങ്യാര്‍കൂത്ത് നടന്ന ഒമ്പതാം വേദിയിലെ അദൃശ്യ സാന്നിധ്യമായി. കലോത്സവം പകുതിയിലേറെയും പിന്നിട്ടതോടെ സ്വര്‍ണക്കപ്പ് ചര്‍ച്ച സജീവമായി. എന്നിട്ടും പരാതികള്‍ക്ക് പരിഹാരമായിട്ടില്ല. യക്ഷഗാനം എന്താണെന്നും നാടകം എങ്ങനെയെന്നും അറിയാതെ തയാറാക്കിയ സ്റ്റേജിനെക്കുറിച്ച പരാതികളുമായാണ് നാലാം ദിവസം തുടങ്ങിയത്. നാടകമത്സരത്തിനുമുമ്പുള്ള തര്‍ക്കം ഇത്തവണയും ആവര്‍ത്തിച്ചു. സ്റ്റേജിന് നടുവിലൂടെയുള്ള റാമ്പും ടി.വി കാമറകളുടെ സാന്നിധ്യവുമായിരുന്നു പ്രശ്നം. എന്നാല്‍, ഇതൊന്നും നാടകനിലവാരത്തെ ബാധിച്ചില്ല. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ സദസ്സിന് മുന്നിലാണ് അവതരിപ്പിക്കപ്പെട്ടത്. നൃത്ത ഇനങ്ങളിലെ മെച്ചപ്പെട്ട നിലവാരം ഇന്നലെയും തുടര്‍ന്നു.
അതേസമയം, ആളുകള്‍ ഏറെ ആഗ്രഹിച്ചത്തെുന്ന മോണോആക്ട്, മിമിക്രി എന്നിവ ശരാശരിയില്‍ ഒതുങ്ങിനിന്നു. മിമിക്രി ‘സോളാറി’ല്‍ കിടന്ന് കറങ്ങുകയായിരുന്നു. ഉര്‍ദു പ്രസംഗം, കഥാരചന എന്നിവയില്‍ കശ്മീരില്‍നിന്നത്തെിയവര്‍ സമ്മാനം നേടിയതിനും വെള്ളിയാഴ്ച സാക്ഷിയായി. മാര്‍ഗംകളി, അറബനമുട്ട് തുടങ്ങിയ ഇനങ്ങള്‍ പാതിരാവും കഴിഞ്ഞ് നീണ്ട ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ കോല്‍ക്കളി സമ്മാനം അതിന്‍െറ ഉദ്ഭവനാടായ തലശ്ശേരിയിലേക്ക് വണ്ടികയറി. ശനിയാഴ്ച ഒപ്പന, സംഘനൃത്തം, നാടോടിനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, പരിചമുട്ടുകളി തുടങ്ങിയവയിലൂടെ അഞ്ചാം ദിനം സജീവമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.