മു​സാ​ഫ​ർ അ​സ്സാ​ദി

പ്ര​ഫ. മു​സ​ഫ​ർ അ​സ്സാ​ദി അ​ന്ത​രി​ച്ചു

മം​ഗ​ളൂ​രു: പ​ണ്ഡി​ത​നും ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം ആ​ക്ടി​ങ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. മു​സ​ഫ​ർ ഹു​സൈ​ൻ അ​സ്സാ​ദി (63) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ടു​പ്പി ജി​ല്ല​യി​ലെ ഷി​ർ​വ സ്വ​ദേ​ശി​യാ​ണ്. മൈ​സൂ​രു ന്യൂ ​ക​ന്ദ​രാ​ജ് അ​ര​ശ് റോ​ഡി​ൽ തേ​ഡ് മെ​യി​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം. ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ജീ​വി​ത​രീ​തി​യെ​ക്കു​റി​ച്ചും വി​പു​ല​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ എ​ഴു​ത്തു​കാ​ര​നാ​ണ്.

ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ കു​ടി​യി​റ​ക്കം പ​രി​ഹ​രി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. കാ​ർ​ഷി​ക പ​ഠ​നം, ആ​ഗോ​ളീ​ക​ര​ണം, ഗാ​ന്ധി​യ​ൻ ത​ത്ത്വ​ചി​ന്ത, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക​ശാ​സ്ത്രം, ജ​നാ​ധി​പ​ത്യ സി​ദ്ധാ​ന്ത​ങ്ങ​ൾ, സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ൾ, താ​ര​ത​മ്യ ഭ​ര​ണം, ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, ആ​ഗോ​ള രാ​ഷ്ട്രീ​യ സി​ദ്ധാ​ന്ത​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഗ​വേ​ഷ​ണ​ങ്ങ​ൾ വ്യാ​പി​ച്ചു, മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും തു​ട​ർ​ന്ന് എം.​ഫി​ലും പൂ​ർ​ത്തി​യാ​ക്കി. ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി​എ​ച്ച്.​ഡി നേ​ടി. പി​ന്നീ​ട് ഷി​കാ​ഗോ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ റോ​ക്ക്ഫെ​ല്ല​ർ ഫെ​ലോ​ഷി​പ്പും പോ​സ്റ്റ്-​ഡോ​ക്ട​റ​ൽ പ​ഠ​ന​വും ന​ട​ത്തി. 11 പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. റാ​യ്ച്ചൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്പെ​ഷ​ൽ ഓ​ഫി​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ക​ർ​ണാ​ട​ക സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ പ്ര​ഫ. അ​സ്സാ​ദി​ക്ക് ല​ഭി​ച്ചു.

ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മൈ​സൂ​രു മു​സ്‍ലിം ഹോ​സ്റ്റ​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മു​സ്‍ലിം ഹോ​സ്റ്റ​ൽ മ​സ്ജി​ദി​ൽ ന​ട​ന്ന അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഖ​ബ​റ​ട​ക്കി. 

Tags:    
News Summary - Prof. Muzaffar Assadi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.