ബം​ഗ​ളൂ​രു​വി​ൽ ശൈ​ത്യ​മേ​റി; താ​പ​നി​ല 10.2 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ അ​തി​ശൈ​ത്യം ഇ​ത്ത​വ​ണ നേ​ര​ത്തേ​യെ​ത്തി. ശ​നി​യാ​ഴ്ച ന​ഗ​ര​പ​രി​ധി​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ താ​പ​നി​ല 10.2 ഡി​ഗ്രി സെ​ല്‍ഷ്യ​സാ​യി കു​റ​ഞ്ഞെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ (ഐ.​എം.​ഡി) റി​പ്പോ​ർ​ട്ട്. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ലാ​ണ് ജ​നു​വ​രി​യി​ല്‍ ക​ഠി​ന ശൈ​ത്യ​ത്തി​ലേ​ക്ക് ബം​ഗ​ളൂ​രു വ​ഴു​തി​യ​ത്.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച്‌ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല വ​ൻ​തോ​തി​ൽ കു​റ​യും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട ശൈ​ത്യ ത​രം​ഗ​മാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ താ​പ​നി​ല​യി​ല്‍ കു​റ​വു​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​വ​ച​നം.

ന​ഗ​ര​ത്തി​ൽ താ​പ​നി​ല താ​ഴ്ന്ന​തി​നൊ​പ്പം പ്ര​ഭാ​ത മൂ​ട​ല്‍മ​ഞ്ഞ് ദൃ​ശ്യ​പ​ര​ത​യെ​യും ബാ​ധി​ക്കും. അ​തി​രാ​വി​ലെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ന​ത്ത​മ​ഞ്ഞു കാ​ര​ണം മു​ന്നി​ലെ കാ​ഴ്ച​ക​ള്‍ പോ​ലും വ്യ​ക്ത​മാ​യെ​ന്നു വ​രി​ല്ല. മൂ​ട​ൽ​മ​ഞ്ഞ് വി​മാ​ന സ​ർ​വി​സു​ക​ളെ​യും ബാ​ധി​ക്കും.

Tags:    
News Summary - Bengaluru Braces for Intense Cold Wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.