ക​ഞ്ചാ​വ് വി​ൽ​പ​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ൾ മം​ഗ​ളൂ​രു റൂ​റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​റ​സ്റ്റി​ലാ​യി.

മൂ​ഡ് വി​ല്ലേ​ജ് ജോ​ഡു​മാ​ർ​ഗ ഹൗ​സ​ഗൂ​ഡി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ആ​സി​ഫ് (34), ഗൂ​ഡ് മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ൻ.​എ. നി​യാ​സ് (40 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ലി​ക്കു​ള ദൂ​ര​ദ​ർ​ശ​ൻ സെ​ന്‍റ​ർ ഗേ​റ്റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മം​ഗ​ളൂ​രു സൗ​ത്ത് സ​ബ്ഡി​വി​ഷ​നി​ലെ ല​ഹ​രി​വി​രു​ദ്ധ സം​ഘം യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. അ​സി. പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ധ​ന്യ എ​ൻ. നാ​യ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ആ​ർ. ശി​വ​കു​മാ​ർ, എ​സ്.​ഐ ഡി. ​അ​രു​ൺ കു​മാ​ർ, ല​ഹ​രി വി​രു​ദ്ധ ടീം ​എ​സ്.​ഐ. പു​നീ​ത്, സാ​ജു ന​യ്യാ​ർ, മ​ഹേ​ഷ്, അ​ക്‌​സ​ർ, തി​രു​മ​ലേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Cannabis Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.