കലോത്സവം: മത്സരം കോഴിക്കോടും പാലക്കാടും തമ്മില്‍

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം നാലു ദിവസം പിന്നിടുകയും പകുതിയിലേറെ ഇനങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍ കോഴിക്കോട് മുന്നിലത്തെി. വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന പ്രക്രിയ തിരുവനന്തപുരത്തും ആവര്‍ത്തിക്കുമോയെന്നതിന്‍െറ സൂചന കൂടിയാണിത്. ആദ്യ ദിനങ്ങളില്‍ മുന്നേറുന്ന പാലക്കാട് സ്വര്‍ണക്കപ്പിനടുത്തേക്കത്തെുമ്പോള്‍ കോഴിക്കോടിന് പിന്നിലാകുന്നത് പതിവുകാഴ്ചയാണ്. കണ്ണൂര്‍ മുന്നാം സ്ഥാനത്തും എറണാകുളം നാലാം സ്ഥാനത്തുമുണ്ട്.

ആദ്യ ദിവസം മുതല്‍ പാലക്കാടും കോഴിക്കോടും തമ്മില്‍ ആരംഭിച്ച മത്സരം മാറ്റമില്ലാതെ തുടരുകയായിരുന്നു വെള്ളിയാഴ്ചയും. എന്നാല്‍, വൈകീട്ടോടെ രണ്ടാമതായിരുന്ന കോഴിക്കോട് ഒന്നാമതത്തെി. ആകെയുള്ള 232 ഇനങ്ങളില്‍ 159 എണ്ണത്തിന്‍െറ ഫലം വന്നപ്പോഴാണിത്. 73 ഇനങ്ങള്‍ നടക്കാനിരിക്കെ മാറിമറിയലിന് സാധ്യത ഏറെയാണ്.  

അതേസമയം, അപ്പീല്‍പ്രവാഹവും പരാതികളും അഞ്ചാംജദിവസം തുടരുന്നു. വെള്ളിയാഴ്ച രാത്രി വരെയത്തെിയത് 700 അപ്പീലുകളാണ്. അതില്‍ 440ഉം ലോകായുക്തയും വിവിധ കമീഷനുകളും വഴി വന്നതും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.