തിരുവനന്തപുരം: പിതാവിന്‍െറ ശിക്ഷണത്തിലത്തെിയ മകന് മിമിക്രിയില്‍ ഒന്നാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയിലാണ് കോട്ടയം കാഞ്ഞിരപ്പിള്ളി ഗവ. എച്ച്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥി എബിസണ്‍ ബൈജു ഒന്നാമതത്തെിയത്. ഒരു ദിവസം ഉണ്ണിക്കുട്ടന്‍ കാണുന്ന കാഴ്ചകള്‍ ശബ്ദത്തിലൂടെ അവതരിപ്പിച്ച എബിസണിന്‍െറ വിജയം പിതാവ് ബൈജുവിനുകൂടി അവകാശപ്പെട്ടതാണ്.
മിമിക്രിയിലും മാപ്പിളപ്പാട്ടിലുമൊക്കെ സ്കൂള്‍കാലത്ത് തിളങ്ങിയ ബൈജു തന്നെയാണ് മകനെ മിമിക്രി പഠിപ്പിച്ചത്. ആദ്യമായി പങ്കെടുത്ത സംസ്ഥാന കലോത്സവത്തില്‍തന്നെ ഒന്നാം സ്ഥാനത്തത്തൊന്‍ എബിസണിന് കഴിഞ്ഞു. ഓട്ടോഡ്രൈവറായ ബൈജു പെയിന്‍റിങ് ജോലിക്കും പോകാറുണ്ട്. കഴിഞ്ഞവര്‍ഷം അപേക്ഷയിലെ സാങ്കേതികപ്പിഴവുമൂലം എബിസണിന് ജില്ലയില്‍ മിമിക്രിയില്‍ പങ്കെടുക്കാനായില്ല.
2014ല്‍ ജില്ലയില്‍ മിമിക്രിയില്‍ എ ഗ്രേഡുണ്ടായിരുന്നു. അമ്മ അനിത. പൊന്‍കുന്നം ചെരുവില്‍ വീട്ടില്‍ എബിസണിന് രണ്ടു അനിയത്തിമാരുണ്ട്- റിയ, ദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.