കേരളം ഇടത്തേക്കെന്ന് എക്സിറ്റ്പോള്‍

കോഴിക്കോട്: അഞ്ചു വര്‍ഷത്തിനുശേഷം കേരളം വീണ്ടും ഇടത്തേക്ക് ചായുന്നതായി വിവിധ എക്സിറ്റ്പോളുകള്‍ പ്രവചിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി താമര വിരിയുമെന്നും പ്രവചനം. ന്യൂസ് നേഷന്‍ നടത്തിയ സര്‍വേയില്‍ മാത്രമാണ് യു.ഡി.എഫിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നത്. ഇന്ത്യാ ടി.വി നടത്തിയ എക്സിറ്റ്പോളില്‍ എല്‍.ഡി.എഫിന് 78 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.

യു.ഡി.എഫ് 58 സീറ്റുകള്‍ നേടുമ്പോള്‍ ബി.ജെ.പി രണ്ട് സീറ്റ് നേടും. മറ്റുള്ളവര്‍ രണ്ട് സീറ്റ് നേടും. ടൈംസ് നൗ സീ വോട്ടറിന്‍െറ സര്‍വേയില്‍ എല്‍.ഡി.എഫിന് 74 മുതല്‍ 82 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. യു.ഡി.എഫ് 54 മുതല്‍ 62 വരെ സീറ്റും എന്‍.ഡി.എ നാലുവരെ സീറ്റും നേടിയേക്കാം. ടുഡേസ് ചാണക്യയുടെ സര്‍വേയില്‍ എല്‍.ഡി.എഫിന് 78 സീറ്റുകളാണ് പ്രവചിക്കുന്നത്. യു.ഡി.എഫിന് 58 സീറ്റുകള്‍ കിട്ടുമെന്ന് ചാണക്യ അഭിപ്രായപ്പെടുന്നു. എന്‍.ഡി.എ രണ്ട് സീറ്റും മറ്റുള്ളവര്‍ രണ്ടു സീറ്റും നേടുമെന്നാണ് ചാണക്യയുടെ പ്രവചനം.

അതേസമയം, ഇന്ത്യാ ടുഡേക്കുവേണ്ടി ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ്പോളില്‍ എല്‍.ഡി.എഫ് തൂത്തുവാരുമെന്നാണ് പ്രവചനം. 88 മുതല്‍ 101 വരെ സീറ്റുകള്‍ എല്‍.ഡി.എഫ് നേടുമെന്ന് ആക്സിസ് പ്രവചിക്കുന്നു. യു.ഡി.എഫിന് 38 മുതല്‍ 48 വരെ സീറ്റാണ് പ്രവചിക്കുന്നത്. ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്നും ആക്സിസ് ഇന്ത്യ സര്‍വേ പറയുന്നു.

മുന്‍മന്ത്രി കെ.എം. മാണി (പാലാ), മന്ത്രിമാരായ കെ. ബാബു (തൃപ്പൂണ്ണിത്തുറ), ഇബ്രാഹിംകുഞ്ഞ് (കളമശ്ശേരി), എം.കെ. മുനീര്‍ (കോഴിക്കോട് സൗത്), കെ.പി മോഹനന്‍ (കൂത്തുപറമ്പ്) എന്നിവര്‍ തോല്‍ക്കുമെന്നും ഈ എക്സിറ്റ്പോള്‍ പ്രവചിക്കുന്നു. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്, അഴീക്കോട് കെ.എം. ഷാജി, തൊടുപുഴയില്‍ പി.ജെ. ജോസഫ്, പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തുടങ്ങിയവരുടെയും വിജയം ആക്സിസ് പ്രവചിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.