‘ന്യൂസ് ക്ലിക്കി’ന്റെ അക്കൗണ്ടിലെ പണം നൽകിയില്ല; ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ‘ന്യൂസ് ക്ലിക്ക്’ വാർത്താപോർട്ടലിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ ഐ.സി.ഐ.സി.ഐ ബാങ്ക് അനുവദിക്കാത്തത് സുപ്രീംകോടതി ചോദ്യം ചെയ്തു.

ആഗസ്റ്റ് ഒമ്പതിന്റെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത ബാങ്കിനെതിരെ ‘ന്യൂസ് ക്ലിക്ക്’ സമർപ്പിച്ച ഹരജി അംഗീകരിച്ചാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചിന്റെ വിമർശനം.

ആദായനികുതി വകുപ്പ് ഡെപ്യൂട്ടി കമീഷണർ 2023 ഡിസംബറിൽ അയച്ച നോട്ടീസ് കാണിച്ച് അക്കൗണ്ട് മരവിപ്പിച്ച ഐ.സി.ഐ.സി.ഐ സാകേത് ബ്രാഞ്ച് നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും പണം വിട്ടുതരാൻ തയാറായില്ലെന്ന് ‘ന്യൂസ് ക്ലിക്ക്’ ബോധിപ്പിച്ചിരുന്നു. തുടർന്ന് ബാങ്കിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഉത്തരവ് അക്ഷരാർഥത്തിൽ നടപ്പാക്കാൻ ഉത്തരവിടുകയായിരുന്നു. 

Tags:    
News Summary - Supreme Court Questions ICICI Bank for Not De-freezing NewsClick's Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.