ഇസ്രായേലിലെ തെൽഅവീവിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം, ഒരു മരണം; നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്

തെൽഅവീവ്: ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. വടക്കൻ ഇസ്രായേലി നഗരമായ ഷ്ഫറാമിലാണ് ഹിസ്ബുല്ലയുടെ റോക്കറ്റുകൾ പതിച്ചത്. പ്രാദേശിക സമയം അർധരാത്രിയിലാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നൂറിലധികം റോക്കറ്റുകളാണ് വടക്കൻ ഇസ്രായേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല തൊടുത്തുവിട്ടത്.

ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 41കാരിയായ സഫാ അവദ് ആണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 41കാരിയുടെയും നാലു വയസുകാരന്‍റെയും നില ഗുരുതരമാണ്. 56 പേർ ചികിത്സയിലുണ്ട്. ഇതിൽ 18 പേർ കുട്ടികളാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മൂന്നു നില കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്. കൂടാതെ, നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു.

നവംബർ ഏഴിന് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലെ ബിലു സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫക്കും തെൽ അവീവിന് സമീപത്തെ വിമാനത്താവളത്തിന് നേരെയും ഹിസ്ബുല്ല ആക്രമിച്ചിട്ടുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ സിസേറിയയിലെ വീട്ടിന് നേരെയും ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. നെതന്യാഹുവിന്റെ കിടപ്പുമുറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരു മുറിയുടെ ജനൽ ചില്ല് തകർന്നിരുന്നു.

Tags:    
News Summary - Hezbollah rockets damage homes, cars in northern Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.