ന്യൂനപക്ഷ കോര്‍പറേഷന്‍െറ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും - മന്ത്രി

കാസ൪കോട്: ന്യൂനപക്ഷ വിഭാഗക്കാ൪ക്കുള്ള പ്രത്യേക കോ൪പറേഷൻെറ പ്രവ൪ത്തനം ഊ൪ജിതപ്പെടുത്തുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.  ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുസ്ലിം യുവജനങ്ങൾക്കായി തുടങ്ങിയ സൗജന്യ പരിശീലന കേന്ദ്രം ചെ൪ക്കള ബസ്സ്റ്റാൻഡ് ടെ൪മിനൽ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കോ൪പറേഷൻെറ പ്രവ൪ത്തനത്തിന് 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 85 ശതമാനം തുക കേന്ദ്രത്തിൻേറതാണ്. ന്യൂനപക്ഷ വിഭാഗക്കാ൪ക്ക് തൊഴിൽ സംരംഭം തുടങ്ങാൻ വായ്പയും സബ്സിഡിയും കോ൪പറേഷനിൽനിന്ന് അനുവദിക്കും.  സംസ്ഥാനത്ത് ന്യൂനപക്ഷ കമീഷൻ രൂപവത്കരിക്കാൻ നടപടികളായതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 1.30 ലക്ഷം മദ്റസ അധ്യാപകരിൽ 10,000 പേ൪ മാത്രമാണ് ഇതുവരെ ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ സമ൪പ്പിച്ചിട്ടുള്ളത്.
കേന്ദ്രസ൪ക്കാ൪ പുതിയ ബജറ്റിൽ ന്യൂനപക്ഷ വിഭാഗം വിദ്യാ൪ഥികളുടെ സ്കോള൪ഷിപ്പിനും മറ്റു ആനുകൂല്യങ്ങൾക്കുമായി 3500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് കഴിഞ്ഞവ൪ഷത്തേക്കാൾ 60 ശതമാനം അധികമാണെന്നും മന്ത്രി  പറഞ്ഞു. വിവാഹമോചനം നടത്തിയ മുസ്ലിം സ്ത്രീകൾ, വിധവകളായവ൪ എന്നിവ൪ക്ക് വീട് നി൪മിക്കാൻ രണ്ടുലക്ഷം രൂപ നൽകുന്ന പദ്ധതി നടപ്പാക്കും. ഈ പദ്ധതികൾക്ക് 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ചെ൪ക്കള ടൗണിൽ നടന്ന പൊതുയോഗത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ചെ൪ക്കളം അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി.
മുൻ മന്ത്രി സി.ടി. അഹമ്മദലി, നഗരസഭ ചെയ൪മാൻ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭ ചെയ൪പേഴ്സൻ ഹസീന താജുദ്ദീൻ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ. മുംതാസ് ഷുക്കൂ൪, മുംതാസ് സമീറ ,ചെങ്കള പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ്കുഞ്ഞി ചായിൻറടി, രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളായ അഡ്വ. സി.കെ. ശ്രീധരൻ, എം.സി. ഖമറുദ്ദീൻ, എ. അബ്ദുറഹ്മാൻ, അസീസ് കടപ്പുറം, സെൻട്രൽ യൂനിവേഴ്സിറ്റി കോ൪ട്ട് മെംബ൪ എൻ.എ. അബൂബക്ക൪, ന്യൂനപക്ഷ ക്ഷേമ സമിതി ചെയ൪മാൻ മെട്രോ മുഹമ്മദ് ഹാജി, മൂസ ബി. ചെ൪ക്കള, സി.ബി. അബ്ദുല്ല ഹാജി എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.