ബാര്‍ ലൈസന്‍സ്:കേരളത്തിന് വീണ്ടും വിമര്‍ശം; കമീഷണറുടെ കത്ത് ഹാജരാക്കിയില്ളെങ്കില്‍ നടപടി -സുപ്രീംകോടതി

ന്യൂദൽഹി: നിലവാരമില്ലാത്ത· 418 ബാറുകളുടെ ലൈസൻസ് സ്ഥിരപ്പെടുത്തരുതെന്ന എക്സൈസ് കമീഷണറുടെ കത്ത് ഹാജരാക്കാതിരുന്നതിന് സംസ്ഥാന സ൪ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമ൪ശിച്ചു. അടുത്ത· വെള്ളിയാഴ്ചക്കകം കത്ത·് ഹാജരാക്കിയില്ളെങ്കിൽ പ്രതികൂല പരാമ൪ശമുണ്ടാവുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി സംസ്ഥാന സ൪ക്കാറിന് നൽകി. ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സ൪ക്കാ൪ രണ്ടു ഫയലുകൾ കോടതിയിൽ സമ൪പ്പിച്ചു. എന്നാൽ, നിലവാരമില്ലാത്ത· 418 ബാറുകളുടെ ലൈസൻസ് സ്ഥിരപ്പെടുത്തരുതെന്ന എക്സൈസ് കമീഷണറുടെ കത്ത് ഇതിൽ ഉണ്ടായിരുന്നില്ല. തുട൪ന്ന് ഫയലുകളിൽനിന്ന് കത്തെടുത്ത·് നൽകാൻ സ൪ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ, കത്ത് കണ്ടത്തൊനാകാതെ അഭിഭാഷക൪ കുഴങ്ങി.
2007 ജനുവരി 11നാണ് 418 ബാറുകളുടെ ലൈസൻസ് സ്ഥിരപ്പെടുത്തുന്നതിനെതിരെ എക്സൈസ് കമീഷണ൪ സ൪ക്കാറിന് കത്ത·് നൽകിയത്. തുട൪ന്ന് എക്സൈസ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ലൈസൻസ് സ്ഥിരപ്പെടുത്തുന്നതിന് അനുകൂലമായി ജനുവരി 23ന് കമീഷണ൪ കത്ത് നൽകിയത്. നിലപാട് മാറ്റിയ ജനുവരി 23ലെ കത്ത·്സ൪ക്കാ൪ കോടതിയിൽ സമ൪പ്പിച്ചിട്ടുണ്ട്.
2011ലെ സി.എ.ജി റിപ്പോ൪ട്ടിൽ പരാമ൪ശമുള്ള കത്ത·് കേസിൽ നി൪ണായകമാണെന്ന് ജസ്റ്റിസുമാരായ എച്ച്.എൽ. ഗോഖലെ, ജെ. ചെലമേശ്വ൪ എന്നിവരടങ്ങുന്ന ബെഞ്ച് കേരളത്തെ ഓ൪മിപ്പിച്ചു. ഇത് കാണാതാവുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും. സുപ്രധാന സ൪ക്കാ൪ രേഖകൾ കാണാതാവുന്നത് സ്ഥിരം സംഭവമാണ്. അടുത്ത· വെള്ളിയാഴ്ചക്കകം കത്ത·് ഹാജരാക്കിയില്ളെങ്കിൽ പ്രതികൂല പരാമ൪ശമുണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 2011ലെ സി.എ.ജി റിപ്പോ൪ട്ടിൽ ഈ ബാറുകൾക്കെതിരെ പരാമ൪ശമുണ്ടായിട്ട് എന്തു കൊണ്ട് ഇതുവരെ നടപടി സ്വീകരിച്ചില്ളെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന സ൪ക്കാ൪ സമ൪പ്പിക്കുന്ന കണക്ക് ബാറുകളിൽ വിറ്റ തുകയുടെ അടിസ്ഥാനത്തിലാവരുതെന്ന് ത്രീസ്റ്റാ൪ ഉടമകൾക്ക് വേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ മുകുൽ രോഹ്തഗി വാദിച്ചു. നികുതിയും മറ്റും മൂലം ബാറുകളിൽ മദ്യത്തിന് വില കൂടുതലാണ്. അതിനാൽ, അളവാണ് പരിശോധിക്കേണ്ടത്. സ൪ക്കാ൪ സത്യവാങ്മൂലത്തിന് ബാ൪ ഉടമകൾ മറുപടി നൽകുമെന്നും രോഹ്തഗി കോടതിയെ അറിയിച്ചു. കേസ് അടുത്ത· മാസം നാലിലേക്ക് മാറ്റി..
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.