തിരുവനന്തപുരം/ മലപ്പുറം : കോഴിയിറച്ചിയിൽ ആൻറിബയോട്ടിക് സാന്നിധ്യമുണ്ടെന്ന ഡൽഹി കേന്ദ്രമായുള്ള സെൻറ൪ ഫോ൪ സയൻസ് ആൻഡ് എൻവയൺമെൻറ് (സി.എസ്.ഇ)പരിശോധനാ ഫലം ഇറച്ചി ഉപഭോക്താക്കളെയും കോഴിഫാം നടത്തിപ്പുകാരെയും ഒരുപോലെ ആശങ്കാകുലരാക്കുന്നു.
എന്നാൽ, ഇതിൻെറ ഉപയോഗം ആശങ്കപട൪ത്തിയിട്ടും നിയന്ത്രിക്കാൻ നടപടികളില്ലാതെ വകുപ്പുകൾ കുഴങ്ങുന്നു. ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ളെന്നതും പരിശോധിക്കാനുള്ള അംഗീകൃത സംവിധാനം ഇല്ളെന്നതുമാണ് നടപടിക്ക് പ്രധാന തടസ്സം. ഫാമിൽ വള൪ത്തുന്ന ജീവികൾക്ക് ആൻറിബയോട്ടിക്സ് നൽകരുതെന്ന ഒരു നിയന്ത്രണവും ഏ൪പ്പെടുത്തിയിട്ടുമില്ല. നിരോധം ഏ൪പ്പെടുത്തി ശാസ്ത്രീയമായ പഠനത്തിന് മുതി൪ന്നാൽ കോഴിയിറച്ചി ലഭ്യമല്ലാത്ത സ്ഥിതിവരും. ഇത് വലിയ പ്രതിസന്ധിയാകും ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുക. അതിനാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇറച്ചിയും ഒപ്പം കോഴികളെയും ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവ നിരോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പാണ് ഇത് നോക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ, ഒട്ടേറെ പരിമതികളുണ്ടെന്നാണ് വകുപ്പിൻെറ നിലപാട്.
കോഴി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന മലബാ൪ മേഖലയിലാണ് ഇത് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. പ്രതിവ൪ഷം 10.5 കി.ഗ്രാം കോഴിയിറച്ചി ഒരാൾ ഭക്ഷിക്കുന്നുണ്ടെന്നാണ് കണ്ടത്തെൽ. ഇറക്കുമതി ചെയ്യുന്ന കോഴികളിൽ ആൻറിബയോട്ടിക്കുകളുടെ അംശമുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് വേണ്ടത്. പതിനായിരക്കണക്കിന് കോഴികളെ ഒറ്റ ഫാമുകളിൽ വള൪ത്തി സംരക്ഷിക്കേണ്ടിവരുമ്പോൾ ശുചിത്വക്കുറവുമൂലമുള്ള അസുഖം വരാതിരിക്കാൻ ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ടെന്ന് വെറ്ററിനറി വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വിശപ്പും ദാഹവും ഉണ്ടാകാനും നൽകുന്നുണ്ട്. ത്വരിതഗതിയിലുള്ള വള൪ച്ചയും തൂക്കക്കൂടുതലും ഉണ്ടാകുന്നതിനൊപ്പം ഇതിൻെറ അംശം കോഴിയിറച്ചിയിൽ തങ്ങിനിൽക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.