പുഷ്പവതി വീണ്ടും

‘ചെമ്പാവ് പുന്നെല്ലിൻ...’ എന്ന സാൾട്ട് ആൻഡ് പെപ്പറിലെ ടൈറ്റിൽ സോങ് ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു. ന്യൂജനറേഷൻ ഗാനങ്ങളുടെ ഏറ്റവും വലിയ ദുര്യോഗം പണ്ടത്തെപ്പോലെ എല്ലാ പാട്ടുകളും എല്ലാവരുടെയും ശ്രദ്ധയിൽ പതിയുന്നില്ല എന്നതാണ്. അതിന് സാഹചര്യങ്ങൾ നിരവധിയുണ്ടെങ്കിലും പുതുതലമുറക്ക് അങ്ങനെ അധികം പാട്ടിന് ചെവികൊടുക്കാൻ നേരമില്ല. പഠനവും കമ്പ്യൂട്ടറും സോഷ്യൽ മീഡിയയും ചാറ്റിങ്ങും വിഡിയോ ഗെയിമും കഴിഞ്ഞുള്ള ടി.വി കാണലിലേ അവ൪ക്കു പാട്ടുകേൾക്കാൻ നേരമുള്ളൂ. അതിനിടെ അവരുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിയുക എന്ന വെല്ലുവിളിയാണ്് പാട്ടുകാ൪ക്ക് നേരിടേണ്ടിവരുക. അതിനിടെ അവരെക്കൊണ്ട് മൂളിക്കുക, അവരുടെ മനസ്സിൽ ഒരിടം നേടുക എന്ന ദൗത്യം വിജയിച്ചുകഴിഞ്ഞാൽ ആ ഗായകനോ ഗായികയോ രക്ഷപ്പെട്ടു.
പിന്നെ നേരത്തേ പറഞ്ഞതിൻെറ വിപരീതമാണ്. ഒരാളുടെ ചെവിയിൽനിന്ന് മറ്റൊരാളുടെ ചെവിയിലേക്ക്, ഒരാളുടെ ചുണ്ടിൽനിന്ന് മറ്റൊരാളുടെ ചുണ്ടിലേക്ക് പടരുന്നതിനെക്കാൾ നൂറുമടങ്ങ് വേഗത്തിൽ, ചിലപ്പോൾ ആയിരമോ പതിനായിരമോ മടങ്ങ് വേഗത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രവഹിക്കുന്നു.
സാൾട്ട് ആൻഡ് പെപ്പറിലെ ഗാനത്തിലൂടെയാണ് പുഷ്പവതിയുടെ പേര് അങ്ങനെ നിനച്ചിരിക്കാതെ ച൪ച്ച ചെയ്യപ്പെട്ടത്. എന്നിട്ടിാേൾ മൂന്നുവ൪ഷം കഴിഞ്ഞിരിക്കുന്നു. അതിനും വ൪ഷങ്ങൾ മുമ്പേ പുഷ്പവതി സിനിമയിൽ പാടിത്തുടങ്ങിയിരുന്നു. പലതും പ്രത്യേകിച്ച് ച൪ച്ചചെയ്യാതെ പോയി. എന്നാലിതാ വീണ്ടും പുഷ്പവതിയെ കാലം വിളിക്കുന്നു. ഒട്ടേറെ പുതുമകൾകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ആഷിക് അബുവിൻെറ സാൾട്ട് ആൻഡ് പെപ്പറിനു ശേഷം ശ്രദ്ധേയനായ സംവിധായകൻ ലാൽജോസിൻെറ പുതിയ ചിത്രമായ വിക്രമാദിത്യനിലെ ഗാനം പുഷ്പവതിക്ക് പുതിയ ബ്രേക്ക് നൽകിയിരിക്കുന്നു.
നല്ല ഗാനങ്ങളെഴുതുന്ന ഏങ്ങണ്ടിയൂ൪ ചന്ദ്രശേഖരൻെറ വരികൾക്ക് ബിജിബാൽ ഈണം പക൪ന്ന ‘മാനത്തെ ചന്ദനക്കീറ്...’ എന്ന ഗാനം പുഷ്പവതിയുടെ ശബ്ദത്തിന് കൂടുതൽ യോജിക്കുന്ന ഫോക് രീതിയിലുള്ളതാണ്. പുഷ്പവതിയുടെ ഹിറ്റ് ഗാനങ്ങൾ ഫോക് രീതിയിലുള്ളതായിരുന്നു. എങ്കിലും പാലക്കാട് ചെമ്പൈ സംഗീത കോളജിൽനിന്ന് ഒന്നാം റാങ്കോടെ സംഗീതപഠനം പൂ൪ത്തിയാക്കിയ പുഷ്പവതി നല്ല ക്ളാസിക്കൽ ഗായികയുമാണ്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഭജനകളുടെ ആൽബം അവ൪ പാടി പുറത്തിറക്കിയിട്ടുണ്ട്. തൃശൂ൪ സ്വദേശിനിയായ പുഷ്പ തൃശൂ൪ ചേതന സ്റ്റുഡിയോയിൽ ജോലി നോക്കുമ്പോൾ നിരവധി ഗാനങ്ങൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്.
12 വ൪ഷമായി സിനിമാഗാനരംഗത്തുള്ള പുഷ്പ  2012ൽ പുറത്തിറക്കിയ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയാണ് രംഗത്തു വരുന്നത്. ഇതിനകം നിരവധി ചിത്രങ്ങളിൽ പാടി. കൂട്ട്, നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, ഉദയം, ചന്ദ്രനിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.