കണ്ണൂരില്‍ വെള്ളിയാഴ്ചത്തെ താപനില 34 ഡിഗ്രി സെല്‍ഷ്യസ്. പൊടിയാണെങ്കില്‍ അസഹനീയം. എന്നാല്‍, കലയോടുള്ള ഇഷ്ടം തിളച്ചുമറിഞ്ഞ് ‘നിള’യിലേക്കൊഴുകിയ ജനപ്രവാഹത്തിന് ഇതൊന്നും ഒരു പ്രശ്നമേ ആല്ലായിരുന്നു.
മൈലാഞ്ചി മൊഞ്ചായിരുന്നു കലാവിരുന്നിന്‍െറ അഞ്ചാം ദിനം. നഗരത്തില്‍ അക്ഷരാര്‍ഥത്തില്‍ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥ. രാവിലെ എച്ച്.എസ് ഒപ്പന ആരംഭിക്കുന്നതിനു മുമ്പുതന്നെ ജനസാഗരം ഒന്നാം വേദിയെ പൊതിഞ്ഞു. 5000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സദസ്സില്‍ പതിനായിരങ്ങള്‍ തിക്കിത്തിരക്കി.
പലപ്പോഴും പൊലീസ് ഇടപെട്ടു. രാവിലെ 9.30ന് തുടങ്ങിയ ഒപ്പന മത്സരം സമാപിച്ചത് വൈകീട്ട് ആറിന്. 20 അപ്പീലടക്കം 34 ടീമുകള്‍ പങ്കെടുത്തു. 24ഉം എ ഗ്രേഡ് നേടി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. അപ്പീലുമായി എത്തിയ കൊല്ലം വിമല ഹൃദയ ഗേള്‍സ്, തൃശൂര്‍ ബഥനി സെന്‍റ് ജോണ്‍സ് ഇ.എം.എച്ച്.എസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.