സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചില സ്കൂളുകള്‍ കൂട്ടത്തോടെ അപ്പീല്‍ നേടിയെടുത്തത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കോടതികളും ലോകായുക്തയും ഡി.ഡി.ഇമാരുടെ അപ്പീല്‍ കമ്മിറ്റിയിലുമൊക്കെയായി ചില സ്കൂളുകള്‍ കൂട്ടത്തോടെ അപ്പീലുകള്‍ നേടിയെടുത്തെന്ന മാധ്യമം വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപ്പീലുകള്‍ പരമാവധി കുറക്കണമെന്ന് ഡി.ഡി.ഇമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് കൃത്യമായ മാര്‍ഗനിര്‍ദേശവും നിലവിലുണ്ട്. ഇത് ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. അപ്പീലുകള്‍ കുറക്കുന്നതിനായി എന്തുചെയ്യാന്‍ കഴിയുമെന്നതിന്‍െറ എല്ലാവശങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്. അടുത്തമാസം പ്രത്യേക മാന്വല്‍ പരിഷ്കരണ കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.