ഹലീഫ

കേരളത്തിന്‍െറ കണ്ണീരോര്‍മയായ പെരുമ്പാവൂരിലെ ജിഷയെ അനുസ്മരിച്ച് അപ്പീല്‍ വഴിയത്തെിയ ഹലീഫക്ക് ഒന്നാം സ്ഥാനം. പെണ്‍കുട്ടികളുടെ ഹൈസ്കൂള്‍ വിഭാഗം അറബിക് പദ്യംചൊല്ലലിലാണ് മലപ്പുറം എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലെ ഒ.എ. ഹലീഫയുടെ തേരോട്ടം. ജില്ലയില്‍ രണ്ടാം സ്ഥാനത്തത്തെിയ 10ാം ക്ളാസുകാരി ലോകായുക്തയെ സമീപിക്കുകയായിരുന്നു. 
കോട്ടൂര്‍ അലവിക്കുട്ടി മൗലവി എഴുതിയ കവിത ആലപിച്ചാണ് ഹലീഫയുടെ ജയം. ജിഷയെ സാന്ത്വനിപ്പിക്കുന്ന ആദ്യ നാലു വരികള്‍ക്കുശേഷം പെണ്‍കുട്ടികളെ ബോധവത്കരിക്കുന്ന വരികളാണ് പിന്നീടുള്ളത്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ രണ്ടാമതത്തെിയിരുന്നു. താനാളൂര്‍ ഉമ്മര്‍ബാവ-മുര്‍ഷിദ ദമ്പതികളുടെ മകളാണ്.

Tags:    
News Summary - arabic poem haleefa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.