കോട്ട കണ്ട് കോട്ടൂരിലെ കുട്ടികള്‍

ഹൈസ്കൂള്‍ വിഭാഗം പൂരക്കളി മത്സരം കഴിഞ്ഞ ഉടന്‍ ‘ചന്ദ്രഗിരി’യില്‍നിന്ന് അവര്‍ നേരെ പോയത് കണ്ണൂര്‍ കോട്ടയിലേക്ക്. മലപ്പുറം കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ 12 അംഗ സംഘം കണ്ണൂരിലത്തെുന്നത് ഇതാദ്യം. 10ാം ക്ളാസുകാരന്‍ അശ്വിനടങ്ങിയ സംഘത്തിന് കോട്ട കണ്ട ആശ്ചര്യം! 
പൂരക്കളിയിലെ ‘കുഞ്ഞാശാന്മാര്‍’ കോട്ടയുടെ മുകളില്‍ എത്തിയപ്പോള്‍ തമ്മില്‍ തല്ലാന്‍ ആരംഭിച്ചു. ‘‘ഇജ്ജങ്ങട് മാറിയേ! ഞാങ്കാണട്ടേ’’ന്ന് തിരക്കുകൂട്ടി.

ഏതാനും നേരത്തേക്ക് മലപ്പുറം ചുവയിലുള്ള ബഹളത്തില്‍ കോട്ട മുഖരിതമായി. ‘‘ധനുഷിനെ പീരങ്കിക്കകത്ത് ഇട്ട് ഒറ്റച്ചവിട്ട്...’’ കൂട്ടത്തിലൊരുത്തന്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആവേശം. പ്രേമത്തിലെ ‘മലരേ...’ പാടി അഭിനയിക്കാനുള്ള അഖിലിന്‍െറ ശ്രമം കൂട്ടുകാര്‍ കൂവിത്തോല്‍പിച്ചു. ലൈറ്റ് ഹൗസ് കണ്ട് അദ്ഭുതംകൂറിയവരുമേറെ.

ഇനി കടപ്പുറത്തേക്ക് വിട്ടാലോ എന്നതിന് ‘‘അയ്യോ, വെള്ളത്തിലേക്ക് ഞങ്ങളില്ളേ’’ എന്നായിരുന്നു കൂട്ട മറുപടി. ഒപ്പമുള്ള അധ്യാപകന്‍ നികേഷിന്‍െറ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കോട്ടയുടെ വിവിധ ഭാഗങ്ങള്‍ കണ്ട് വീണ്ടും ‘ചന്ദ്രഗിരി’യിലേക്ക്.

Tags:    
News Summary - kottoor school students in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.