നാടെങ്ങും തെരുവുനായ്ക്കൾ; പൊറുതിമുട്ടി ജനം

നാ​ദാ​പു​രം: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ. പ്ര​ധാ​ന ടൗ​ണു​ക​ൾ മു​ത​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല​ട​ക്കം ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​വു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ പ​ല​യി​ട​ങ്ങ​ളി​ലും ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​വു​ന്നു. ക​ടി​യേ​റ്റാ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്ന് കി​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഉ​ൾ​പ്പെ​ട്ട ജീ​വി​യാ​യ​തി​നാ​ൽ ഇ​വ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്. എ​ണ്ണം കു​റ​ക്കാ​ൻ വ​ന്ധ്യം​ക​ര​ണ​മാ​ണ് അ​വ​ലം​ബി​ക്കു​ന്ന​തെ​ങ്കി​ലും ഒ​രു പ​ഞ്ചാ​യ​ത്തി​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ടു​ത്ത അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മേ​ഖ​ല​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും സു​ര​ക്ഷി​ത​മ​ല്ല. പ്ര​ശ്ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്വ​ത​ത്ര ക​ർ​ഷ​ക​സം​ഘം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഒ.​പി. മൊ​യ്തു, ജ​ന. സെ​ക്ര​ട്ട​റി ന​സീ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Stray dogs in everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.