‘എല്ലാ െഎശ്വര്യവും എടുത്തുകൊള്ളൂ,
ബാല്യത്തിൻ വസന്തം തിരികെ തരൂ...’
റമദാൻ^പെരുന്നാൾ ഒാർമകൾ ചികയുേമ്പാൾ സുദർശൻ ഫക്കീറിെൻറ വരികളിലാണ് മന്ത്രി ഡോ. കെ.ടി. ജലീൽ ചെന്നെത്താറ്. നിയമസഭയിലെ മൂന്നാമൂഴത്തിൽ കേരള മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച ജലീൽ എന്ന ‘ചെറുപ്പക്കാരന്’ ഒരു മാസം മുമ്പ് 50 വയസ്സ് തികഞ്ഞു. ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് ഇത്തവണയും പെരുന്നാളിന് വളാഞ്ചേരി കാവുംപുറത്തെ വീടായ ‘ഗസലി’ലുണ്ടാകും ജലീൽ. ഓർമയിലെ പെരുന്നാൾ താളുകൾ മറിക്കുകയാണ് മന്ത്രി.
ആറ്റുനോറ്റ് വരവേറ്റ കാലം
കാത്തിരിപ്പിനൊടുവിൽ അറിയുന്ന റമദാൻ മാസപ്പിറവി, വ്രതാനുഷ്ഠാനത്തിനിടെ സ്വപ്നം കാണുന്ന പെരുന്നാൾദിനം, കൂട്ടുകാരും കുടുംബക്കാരുമൊത്ത് നുണയുന്ന സ്നേഹനിമിഷങ്ങൾ... ചെറുപ്പത്തിലെ എല്ലാ ആഘോഷവേളകളെയും ഞാനും ആറ്റുനോറ്റാണ് വരവേറ്റിരുന്നത്. നിഷ്കളങ്കമായ ഹൃദയത്തിൽനിന്ന് പ്രസരിച്ചിരുന്ന ആഘോഷത്തിെൻറ ചൈതന്യം ഇപ്പോഴുണ്ടോ? പൂവേപൊലി പാടി കുട്ടികൾ ഓണപ്പൂക്കൾ പറിക്കാൻ പോകുന്ന കാഴ്ച കാണാൻകഴിയാത്തതുപോലെ വീടുകളിൽനിന്ന് ഉറക്കെ തക്ബീർധ്വനികൾ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്യുന്നതും അന്യമായിരിക്കുന്നു. അന്നൊക്കെ പുതിയതെന്നുപറയാൻ ആഘോഷവേളകളിൽ ലഭിക്കുന്ന പുടവകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോൾ എല്ലാം എപ്പോഴും പുത്തനാണ്. എന്നാലാവെട്ട, പഴമയുടെ കാമ്പറിയാത്തതുകൊണ്ട് പുതുമയുടെ പവിത്രത സ്പർശിക്കാനാകുന്നുമില്ല. പെരുന്നാളിന് പുത്തനുടുപ്പ് ധരിക്കുന്നത് രണ്ടാംകിടയായി പോലും കാണുന്ന ചിലരെങ്കിലുമുണ്ട്. പ്രവാചകെൻറ സുന്നത്തുപോലും മറന്നുപോവുന്നവർ.
സ്നേഹത്തിൻെറ വല്യുമ്മ
കുട്ടിക്കാലത്ത് പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തിയാൽ എല്ലാ വീടുകളിലും ഭക്ഷണത്തിനായി അധികനേരം കാത്തുനിൽക്കേണ്ടി വരാറില്ല. ഗൃഹസന്ദർശനങ്ങളിലൂടെ സ്നേഹം പങ്കിടാൻ സമയം കണ്ടെത്താനായിരുന്നു ഇത്. വിനോദയാത്രക്കായാണ് പുതിയകാലത്ത് ഒാരോ അണുകുടുംബവും യുവാക്കളും പരിഗണന നൽകുന്നത്. ബന്ധങ്ങളുടെ ഉൗഷ്മളത ആറിപ്പോകുന്നത് ഇൗ ചുവടുമാറ്റംകൊണ്ടു കൂടിയാണ്. എന്നെ സംബന്ധിച്ച് പെരുന്നാളിെൻറ പൊലിമയും ഭംഗിയും കട്ടിക്കാലത്തുതന്നെയായിരുന്നു. ഭക്ഷണംകഴിച്ചാൽ പിന്നെ നേരെ പോയിരുന്നത് തിരൂരിൽ ഉമ്മയുടെ വീട്ടിലേക്ക്. അവിടെ സ്നേഹനിധിയായ വല്യുമ്മയുണ്ടാകും. ഉപ്പയുടെ ഉമ്മയെയും ഉപ്പയുടെ ഉപ്പയെയും കാണാൻ ഭാഗ്യമില്ലാതിരുന്ന എന്നിൽ നഷ്ടപ്പെട്ട സ്നേഹം മുഴുവൻ ചൊരിഞ്ഞത് ഉമ്മയുടെ ഉമ്മ പാത്തുമ്മ ഹജ്ജുമ്മയായിരുന്നു. ഒരുപാട് അറിവുകൾ പകർന്നുനൽകിയ ഗുരുസ്ഥാനീയ. മൂന്ന് അമ്മാവന്മാരും ഗൾഫിലായിരുന്നു. പെരുന്നാളാകുേമ്പാൾ അവർ പുത്തുനുടുപ്പും ചെരിപ്പുമൊക്കെ സമ്മാനിക്കും. പോക്കറ്റുമണി കിട്ടാനും വല്യുമ്മയുടെ അടുത്തെത്തണം. സ്വന്തം വീട്ടിൽ ഞാനും പെങ്ങന്മാരും പാത്തും പതുങ്ങിയുമായിരുന്നു പൂത്തിരിയും മറ്റും കത്തിച്ചുല്ലസിച്ചത്. തിരൂരിൽ അങ്ങനെ ഇല്ലാതിരുന്നതുകൊണ്ട് എല്ലാം അതിെൻറ പൂർണതയിൽ തന്നെ കൊണ്ടാടി.
കൂട്ടുകൂടലിെൻറ നല്ല മാറ്റം
മുെമ്പാക്കെ 27ാം രാവിനും പെരുന്നാളിനോടനുബന്ധിച്ചും വീട്ടിലുണ്ടാക്കുന്ന പലഹാരം ചുറ്റുവട്ടത്തെ ഇതര മതസ്ഥരുടെ വീടുകളിലേക്ക് കൊണ്ടുകൊടുക്കുക പതിവായിരുന്നു. ഒാണത്തിനും മറ്റും തിരിച്ചും കൊണ്ടുവരുമായിരുന്നു. പക്ഷേ, ഭക്ഷണത്തിന് പരസ്പരംവിളിക്കുന്ന പതിവ് വ്യാപകമായിരുന്നില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി എല്ലായിടത്തും അത്തരമൊരു പതിവു പുലർത്തുന്നത് ഗുണപരമായ മാറ്റമായാണ് കാണാനാവുക. തൊട്ടടുത്ത വീട് സുഹൃത്ത് പപ്പേൻറതാണ് (പത്മകുമാർ). ഞങ്ങൾ സഹപാഠികളായിരുന്നു. പെരുന്നാളിന് പപ്പൻ വീട്ടിൽ വരും. അവെൻറ ജ്യേഷ്ഠന്മാരായ പ്രഭാകരൻ, രാജൻ, മക്കൾ എല്ലാവരുമുണ്ടാവും. ഉപ്പയാണ് ഒരുമിച്ചിരുന്നുള്ള ഇൗ പെരുന്നാൾ സംസ്കാരത്തിന് തുടക്കമിട്ടത്. കുറച്ച് മുതിർന്നപ്പോൾ പെരുന്നാളിന് ഭക്ഷണം കഴിച്ചാൽ ബന്ധുവീടുകളിൽ പോവുന്നത് ഞാൻ പതിവാക്കിയിരുന്നു. കോളജ് പഠനകാലത്ത് വല്യുമ്മയുടെ വീട്ടിലായിരുന്നു താമസം. പെരുന്നാളും അവിടെത്തന്നെ. കോളജ് അധ്യാപകനായതോടെ ശീലങ്ങളിൽ പതിയെ മാറ്റം വന്നുതുടങ്ങി. നാട്ടിലാകെ വന്ന മാറ്റം എന്നെയും ആവേശിക്കുകയായിരുന്നു. പഴമയെ കെട്ടിപ്പിടിച്ചുനിൽക്കാൻ ശ്രമിച്ചില്ല എന്നതാണ് വാസ്തവം.
ഉമ്മയുള്ള വീട്ടിലാണ് പെരുന്നാൾ
മന്ത്രിയായശേഷം ജലീലിന് ഇത് രണ്ടാമത്തെ ചെറിയപെരുന്നാളാണ്. ഇക്കുറി ഒരു ദിവസം മാത്രമാണ് വീട്ടിൽനിന്ന് നോമ്പ് തുറക്കാനായത്. പുതിയ വീടെടുത്ത് തറവാട്ടിൽ നിന്ന് മാറിത്താമസിക്കാൻ 13 വർഷമായെങ്കിലും മാറ്റാത്ത ഒരു ശീലമുണ്ട്. പെരുന്നാളുകൾ ഉമ്മയുടെയും ഉപ്പയുടെയും കൂടെ തറവാട്ടിൽ ആഘോഷിക്കുകയെന്നത്. പഴമയുടെ സുഗന്ധം വളർച്ചയുടെ ഒാരോ ഘട്ടത്തിലും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നെങ്കിലും ഗൃഹാതുരതയുടെ അത്തർ മണം ഇപ്പോഴും ഇവിടേക്ക് ഓടിയെത്തുന്നു. വിവാഹിതയായ മൂത്തമകൾ അസ്മാ ബീവി അമേരിക്കയിലാണ്. മറ്റു രണ്ടു മക്കളും, മുഹമ്മദ് ഫാറൂഖും സുമയ്യ ബീഗവും വീട്ടിലുണ്ട്. ഭാര്യ എം.പി. ഫാത്തിമക്കുട്ടി വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്. തിരക്കുകളുണ്ടെങ്കിലും ഈ പെരുന്നാൾദിനത്തിലും പരമാവധി ബന്ധുവീടുകളിൽ പോകണം. കുറേ വർഷങ്ങളായി തവനൂർ വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം പെരുന്നാളുകളും ഓണവും ചെലവഴിക്കാൻ കഴിയുന്നതിെൻറ സന്തോഷവും ചെറുതല്ല. പുതുവസ്ത്രങ്ങളണിഞ്ഞ് ഇവർ, മക്കളോ പേരക്കുട്ടികളോ വിരുന്നുവരാനുണ്ടെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോൾ എത്തുന്നത് ജലീലായിരിക്കും. ഒരുപാട് ഉമ്മമാരുടെ മകനാണ് ജലീൽ. ഉമ്മയുള്ള വീട്ടിൽ എന്നും പെരുന്നാളാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.