അസർബൈജാൻ അപകടം: വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് -VIDEO

ന്യൂഡൽഹി: അസർബൈജാൻ വിമാന അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിന്റെ കാബിനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയത്. റഷ്യൻ മാധ്യമമായ ആർ.ടിയിലാണ് ദൃ​ശ്യങ്ങൾ വന്നത്.

ഒരു യാത്രക്കാരൻ രക്തമൊലിപ്പിച്ച് നിൽക്കുന്നതും ഒരാൾ വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്ക് പോകാൻ ഒരുങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. പുറത്ത് വന്ന ​മറ്റൊരു വിഡിയോയിൽ യാത്രക്കാർ പ്രാർഥിക്കുന്നതും കാണാം. അപകടത്തിന് തൊട്ട് മുമ്പായിരുന്നു പ്രാർഥന. ഈ സമയത്ത് വിമാനത്തിന്റെ എൻജിനിൽ നിന്നും അസാധാരണമായ ശബ്ദം ഉണ്ടാവുകയും ചെയ്തു.

62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 32 പേർ രക്ഷപ്പെട്ടു. കസഖ്സ്താനിലെ ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിന്‍റെ വിമാനമാണ് തകർന്നു വീണത്.

കസഖ്സ്താനിലെ അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. ഗ്രോസ്നിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ച് വിട്ടിരുന്നാതായാണ് വിവരം. അക്‌തൗവിന് മൂന്ന് കിലോമീറ്റർ അകലെവച്ചാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്.

അതേസമയം, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്താൻ തീരുമാനിച്ചതായി പ്രാഥമിക വിവരം ലഭിച്ചെന്ന് റഷ്യൻ വ്യോമയാന നിരീക്ഷണ വിഭാഗം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Azerbaijan Airlines plane crash: Passenger captures moments of horror before and after mishap in Kazakhstan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.