എന്താണ് ബ്രോ, ഈ മിമിക്രി കുറച്ച് ഓള്‍ഡല്ലേ...

ഈ ന്യൂജനറേഷന്‍ പിള്ളേര്‍ പട്ടിക്കും പൂച്ചക്കും പിന്നാലെ ഓടുമെന്ന് സ്വപ്നത്തില്‍പോലും കരുതാതെയാണ് മിമിക്രി സദസ്സില്‍ പ്രേക്ഷകരത്തെിയത്. എന്നാല്‍, പൊട്ടിച്ചിരിക്കാനത്തെിയ ഇവര്‍ തലയില്‍ കൈവെച്ചിരുന്നതാണ് പിന്നീട് കണ്ട കാഴ്ച. വെറൈറ്റി ഐറ്റംസുമായത്തെിയ വിരലിലെണ്ണാവുന്നവര്‍ ഇല്ലായിരുന്നെങ്കില്‍ വേദി മൂന്നില്‍ നടന്ന പെണ്‍കുട്ടികളുടെ എച്ച്.എസ് വിഭാഗം മിമിക്രി മത്സരം തനി ബോറായാനേ. കിളികളുടെ കളകളാരവവും ഉടുക്കും തേങ്ങ ഉടക്കലും പട്ടിയുടെ കുരയുമായപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് മത്സരാര്‍ഥികളോട് ഇത്രയേ പറയാനുണ്ടായിരുന്നുള്ളൂ; ‘‘പട്ടിയെയും പൂച്ചയെയും വീട്ടില്‍ ഉപേക്ഷിച്ച് വരണം’’.

ബുധനാഴ്ച രാവിലെതന്നെ ‘കബനി’യില്‍ മിമിക്രി കാണാന്‍ കണ്ണൂര്‍ ഒഴുകിയത്തെി. മിന്നിയും മറഞ്ഞുമത്തെിയ ചില പ്രകടനങ്ങള്‍ ആസ്വാദകരെ ചിരിവട്ടത്തില്‍ മുക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായുള്ള ഡിജിറ്റല്‍ വെടിക്കെട്ടും ഡിജിറ്റല്‍ മരപ്പണിശാലയും അവതരിപ്പിച്ച മലപ്പുറം ഡി.എച്ച്.ഒ.എച്ച്.എസ്.എസിലെ പൂക്കരത്തറയിലെ ബിന്‍ഷയും നോട്ട് നിരോധനത്തെ തുടര്‍ന്ന് എ.ടി.എമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന സിനിമാതാരങ്ങളെ അവതരിപ്പിച്ച കൊയിലാണ്ടി ജി.ജി.എച്ച്.എസ്.എസിലെ സി.വി. ആതിരയും മൊബൈല്‍ ഡയലര്‍ ടോണുകളിലൂടെ ജീവിതംപറഞ്ഞ തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് സ്കൂളിലെ ഷിഫ്നയും കാണികള്‍ക്ക് തെല്ളൊരു ആശ്വാസം പകര്‍ന്നു.

17 പേര്‍ പങ്കെടുത്ത മത്സരത്തില്‍ നാലുപേര്‍ക്ക് എ ഗ്രേഡ്. 11 പേര്‍ക്ക് ബി ഗ്രേഡ്. ഒരാള്‍ക്ക് സി. അപ്പീലുമായത്തെിയ ഒരാള്‍ക്ക് ഗ്രേഡ് ഇല്ല.
ബിന്‍ഷ ഒന്നാം സ്ഥാനം നേടിയപ്പോള്‍ സി.വി. ആതിരയും ഷിഫ്നയും രണ്ടാം സ്ഥാനം പങ്കിട്ടു. പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എം.ജെ. ജ്യോതിഷക്കാണ് മൂന്നാം സ്ഥാനം. അതേസമയം, ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരം നിലവാരം പുലര്‍ത്തി. 15 പേര്‍ പങ്കെടുത്ത മത്സരത്തില്‍ കൊല്ലം  ഗവ. ടി.കെ.ഡി.എം എച്ച്.എസ്.എസ് ഉളിയകോവിലിലെ എം.എസ്. ആദര്‍ശ് ഒന്നാം സ്ഥാനവും കോഴിക്കോട് ചേന്ദമംഗലൂര്‍ എച്ച്.എസ്.എസിലെ സി. ഹൃദിന്‍ ബാബു രണ്ടാം സ്ഥാനവും നേടി. മലപ്പുറം സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്നിലെ ഒ. അഭിരാം സുരേഷിനാണ് മൂന്നാം സ്ഥാനം.

 

Tags:    
News Summary - mimicry competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.