ദൂരദർശനു വേണ്ടി ‘ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി’ എന്ന പ്രോഗ്രാമിെൻറ ഷൂട്ടിെൻറ ഭാഗമായി രവി മേനോനും എം.എസ്. നസീമും കൂടി ഒരിക്കൽ പാട്ടുകാരൻ സി.ഒ. ആേൻറായെ കാണാൻ പോയി. അേദ്ദഹത്തിെൻറ ബൈറ്റ് എടുക്കണമെന്നുള്ളത് നസീമിെൻറ വലിയ ആഗ്രഹമായിരുന്നു. പിന്നണി ഗാനചരിത്രത്തിലെ ആദ്യഗാനങ്ങളെയും അവയുടെ ശിൽപികളെയും പരിചയപ്പെടുത്തുന്നതായിരുന്നു ആ പരമ്പര. അസുഖംമൂലം സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ആൻേറാ. എന്നാലും അദ്ദേഹം പാടാൻ ശ്രമിച്ചു. ‘മധുരിക്കും ഒാർമകളെ...’ പാടിത്തുടങ്ങിയെങ്കിലും ഇടക്ക് മുറിഞ്ഞുപോയി. പിന്നെ കരച്ചിലായിരുന്നു. വീണ്ടും പാടിത്തുടങ്ങി... മുറിഞ്ഞ് അദ്ദേഹം അത് പാടി പൂർത്തിയാക്കി. ആ ഷൂട്ട് കഴിഞ്ഞ് മടങ്ങുേമ്പാൾ, പതിവിന് വിപരീതമായി നസീം മൗനിയായിരുന്നു. ഒപ്പമുള്ളവർ സംസാരിച്ച് തുടങ്ങിയപ്പോൾ നസീം പറഞ്ഞു, എെൻറ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരനുഭവം. പാട്ടുകാരന് പാടാൻ കഴിയാത്ത ഒരവസ്ഥ. അക്ഷരങ്ങൾ അവിടെ മുറിഞ്ഞുപോയതോ നസീം അവിടെ നിർത്തിയതോ എന്നറിയില്ല. പിന്നെ ആ വാഹനത്തിൽ നിശ്ശബ്ദതയായിരുന്നു.
വർഷങ്ങൾ പിന്നെയും കൊഴിഞ്ഞുപോയി. എം.എസ്. നസീം പുതിയതും പഴയതുമായ പാട്ടുകളുമായി ആകാശവാണിയിലും ദുരദർശനിലും സജീവമായി.
കെ.എസ്.ഇ.ബിയിലെ ജോലിത്തിരക്കുകളുടെ പരിമിതികളിൽനിന്ന് പുറത്തിറങ്ങി സംഗീതത്തിനൊപ്പം ജീവിക്കണമെന്ന സ്വപ്നമായിരിക്കണം എട്ടുവർഷം ബാക്കി നിൽക്കെ വൈദ്യുതി ബോർഡിലെ സൂപ്രണ്ട് സ്ഥാനത്തുനിന്ന് 2003ൽ സ്വമേധയാ വിരമിച്ചത്. സംഗീതസംവിധായകൻ രാഘവൻ മാഷെ കുറിച്ച് ഒരു ഡോക്യുമെൻററിയുടെ അവസാന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലം. ഇതിനിടയിൽ മുഹമ്മദ് റഫിയെ കുറിച്ചുള്ള ഒരു ഡോക്യുമെൻററി പൂർത്തിയായിരുന്നു. അത് സ്വകാര്യ ചാനൽ സ്റ്റുഡിയോവിലെത്തിക്കാനായി 2005 ജൂലൈ 20ന് രാവിലെ വീട്ടിൽനിന്നിറങ്ങി. ആ യാത്ര നസീമിെൻറ ജീവിതം മാറ്റിമറിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തിെൻറ രൂപത്തിലെത്തിയ പക്ഷാഘാതം ശരീരത്തെ തളർത്തി. ഒരു ഭാഗം തളർന്നുപോയ നസീം ഒരുവർഷത്തോളം കിടപ്പിലായി. മനസ്സിൽ നിറഞ്ഞ സംഗീതവും നിശ്ചയദാർഢ്യവും മാത്രമാണ് നസീമിനെ ഒരുപരിധി വരെ േരാഗത്തിൽനിന്ന് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ, 12 വർഷം പിന്നിട്ടിട്ടും വാക്കുകൾ വ്യക്തമാകുന്ന രീതിയിലേക്ക് സംസാരം എത്തിയിട്ടില്ല. അതേസമയം, സംഗീതത്തെ കൈവിടാൻ അദ്ദേഹം തയാറുമല്ല. അതിെൻറ തെളിവാണ് പ്രിയപ്പെട്ട ആ പഴയ ഗാനങ്ങൾ വരികൾ മുറിയാതെ കുഴഞ്ഞുപോകുന്ന നാവിൻതുമ്പിലൂടെ പാടി നസീം പൂർത്തിയാക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടം വെട്ട്റോഡിൽ സംഗീതം നിറച്ചുെവച്ച ‘അസ്മ’യിൽ നസീമുണ്ട്. കാണാനെത്തുന്നവരാരായാലും ‘മധുരിക്കും ഓർമകളെ’ ശ്രുതി തെറ്റാതെ നാവിൻതുമ്പിൽ ഒാടിയെത്തും. പാട്ടിനെ കുറിച്ച് സംസാരിക്കുേമ്പാൾ അദ്ദേഹം ഒരു കാമുകനായി മാറും. മുഖത്ത് സന്തോഷം നിറയും. സ്റ്റേജ് പ്രോഗ്രാമുകളുടെ റിഹേഴ്സലുകളും ആൽബങ്ങളുടെയും ഡോക്യുമെൻററികളുടെയും ചർച്ചകളും പാട്ടുകളുമൊക്കെ നിറഞ്ഞ വലിയ സൗഹൃദങ്ങളുടെ വലയത്തിൽനിന്ന് ഒറ്റപ്പെട്ടുപോയ ആ മനുഷ്യന് ഇപ്പോൾ കൂട്ട് പണ്ട് റെക്കോഡ് ചെയ്തുവെച്ച പാട്ടുകളും ഡോക്യുമെൻററികളുമാണ്. ഇളയ മകൾ നസ്മി ഗീത് ടാബിലേക്ക് കോപ്പി ചെയ്ത് നൽകിയ ഇൗ പരിപാടികളൊക്കെ േപ്ല ചെയ്ത് ആവർത്തിച്ച് കാണും. ഒാരോന്നിനെയും കുറിച്ച് വിശദീകരിക്കും. കാണാൻ ആരെങ്കിലുമൊക്കെ വരുന്നതും അവരോട് പാട്ടിനെ കുറിച്ച് സംസാരിക്കുന്നതുമൊക്കെ അദ്ദേഹത്തിന് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് ഭാര്യ ഷാഹിദ പറഞ്ഞു. ശബ്ദം നഷ്ടപ്പെട്ടാൽ എത്ര വലിയ പാട്ടുകാരനും ഒന്നുമല്ലാതായിത്തീരും. ഇനി അത് പൂർണമായും തിരിച്ചുകിട്ടണം, അദ്ദേഹം പഴയതുപോലെ ആകണമെങ്കിൽ ^അവർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയായിരിക്കുമ്പോൾതന്നെ ട്രൂപ്പുകളിൽ പാടിയിരുന്ന എം.എസ്. നസീമിെൻറ ശബ്ദം കേരളത്തിെൻറ മനസ്സിൽ പതിഞ്ഞിരുന്നു. അക്കാലത്തുതന്നെ പഴയ സിനിമഗാനങ്ങൾ കോർത്തിണക്കി ഒട്ടേറെ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ആ ഗാനസപര്യ പല വിദേശ സ്റ്റേജുകളടക്കം 3000ത്തോളം വേദികളിലേക്ക് നീണ്ടു.
പഴയ പാട്ടുകൾക്കുവേണ്ടി കെ.പി. ഉദയഭാനുവുമായി ചേർന്ന് ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന ഗാനമേള ട്രൂപ് ഉണ്ടാക്കി. എ.എം രാജയുടെ ശബ്ദത്തോട് ഏറെ സാമ്യമുള്ളതായിരുന്നു നസീമിെൻറ ശബ്ദം. രാജയുടെ പല പാട്ടുകളും നിരവധി വേദികളിൽ പാടിയ നസീം ജൂനിയർ രാജ എന്ന പേരിൽ അറിയപ്പെട്ടു. ഉദയഭാനു, കമുകറ, പി. ലീല, ആേൻറാ, കെ.പി.എ.സി. സുലോചന എന്നിവർക്കൊപ്പം നസീം പാടി. പാട്ടുകാരൻ എന്നതിേനക്കാളുപരി പലപ്പോഴും പാട്ടിെൻറ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം. ഗായകൻ, കോഒാഡിനേറ്റർ, പ്രോഗ്രാം കണ്ടക്ടർ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബം പുറത്തിറക്കിയത് നസീമാണ്. പ്രതിഭയേറെ ഉണ്ടായിട്ടും ‘അനന്തവൃത്താന്തം’ എന്ന സിനിമയിൽ മാത്രമേ നസീം പിന്നണി പാടിയുള്ളു. യേശുദാസ്, എസ്. ജാനകി, പി. സുശീല, പി. ലീല, ചിത്ര തുടങ്ങിയ ഒട്ടുമിക്ക ഗായകരുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു നസീമിന്. രാഘവൻ മാഷ് മരിക്കുന്നതിന് ആറുമാസം മുമ്പ് അദ്ദേഹത്തെ കാണണം എന്നു നിർബന്ധം പിടിച്ച് പോയി കണ്ടിരുന്നു. മറ്റൊരു മകൾ നദിയ കുടുംബസമേതം വിദേശത്താണ്. ഒരു സംഗീത മ്യൂസിയമാണ് നസീമിെൻറ വീട്. അതിനേക്കാൾ പാട്ടുകൾ അദ്ദേഹത്തിെൻറ ഒാർമയിലുണ്ട്. പഴയ പാട്ടുകൾക്ക് പിന്നാലെ നടന്ന അദ്ദേഹം അത് പാടി പൂർത്തിയാക്കാൻ ശ്രമിക്കുന്നു.
പെരുന്നാൾ ദിവസം ബന്ധുക്കൾ കാണാൻ വരും. നസീം കുടുംബസമേതം ബന്ധുവീടുകളും സന്ദർശിക്കും. ഇൗ ഒത്തുകൂടൽ വലിയ സന്തോഷമുണ്ടാക്കും.
ആകാശത്ത് ചന്ദ്രൻ ഉദിക്കുകയും മറയുകയും ചെയ്തു. പാതിയിൽ പാടിനിർത്തിയ മധുരിത ഗാനങ്ങളുടെ ഒാർമയിൽ പുതിയൊരു പ്രഭാതം സ്വപ്നം കണ്ട് നസീം പാടുകയാണ്...
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.