നായെ ചൊല്ലി തർക്കം; അമേരിക്കയിൽ അയൽക്കാരൻ അച്ഛനെയും മകളെയും വെടിവച്ചു കൊന്നു

സ​െൻറ്ലൂസി (ഫ്ലോറിഡ): നായെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും വെടിവച്ചു കൊന്നു. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയും പിതാവുമാണ് നായുടെ ഉടമസ്ഥനായ അയൽക്കാരൻറെ വെടിയേറ്റു മരിച്ചത്. വെടിവച്ച 85 വയസ്സുകാരനായ റൊണാൾഡ് ഡെൽസെറൊയും സംഭവസ്ഥലത്ത് മരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

കൊല്ലപ്പെട്ട അലക്സാണ്ടർ ഹാൻസുമാൻറെ (55) വീട്ടിലുള്ള പ്രായമായ സ്ത്രീയെ റൊണാൾഡിൻറെ നായ് ആക്രമിച്ചിരുന്നു. മാർച്ചിലായിരുന്നു സംഭവം. ഇതേത്തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടാകുകയും വിഷയം കോടതിയിൽ എത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി തിരിച്ചെത്തിയ അലക്സാണ്ടറുടെ വീട്ടിൽ തോക്കുമായെത്തി റൊണാൾഡ് വെടിവെക്കുകയായിരുന്നു.

സംഭവസമയം വീട്ടിലുണ്ടായിരുന്ന മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടു. ഇതിനിടെ സമീപവാസികൾ വിവരമറിയിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും റൊണാൾഡ് അവർക്കുനേരെയും വെടിവെച്ചു.

അതേസമയം റൊണാൾഡ് മരിച്ചത് സ്വയം വെടിവച്ചാണോ, പൊലീസിൻറെ വെടിയേറ്റാണോ എന്നു വ്യക്തമല്ല. വെടിയേറ്റു രക്തത്തിൽ കുളിച്ചു കിടന്ന അലക്സാണ്ടറെയും മകളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

നായുടെ പേരിൽ നടന്ന കൊലപാതകം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും സ​െൻറ്ലൂസി പൊലീസ് ചീഫ് റിച്ചാർഡ് പറഞ്ഞു.

Tags:    
News Summary - neighbour shooted father and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.