കായക്കൊടി: വാഹനാപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കായക്കൊടി ചങ്ങരംകുളം സ്വദേശി സി.എച്ച്. ഇബ്രാഹിമാണ് (65) മരിച്ചത്. ഒരാഴ്ചയായി മിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സ്കൂട്ടറിൽ കടിയങ്ങാട്ടേക്ക് പോകുന്നതിനിടെ അമിത വേഗത്തിൽ വന്ന പിക്കപ് ഇടിക്കുകയായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: സൈനബ. മക്കൾ: സുമയ്യ, സുജ്റ, മുഹമ്മദ് സാലിഹ്. മരുമക്കൾ: മനാഫ്, അലി, അസ്മിന. സഹോദരങ്ങൾ: മമ്മു, അസീസ്, റശീദ്, ബശീർ, ആഇശ, നബീസ, പരേതയായ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.