റാസല്‍ഖൈമ: മലയാളികളുടെ മുന്‍കൈയില്‍ ദിവസമെന്നോണമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഹ്രസ്വ ചിത്രങ്ങള്‍ ഇറങ്ങുന്നത്. പ്രമേയാവതരണത്തില്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും മുന്നില്‍ നിര്‍ത്തുന്നതാണ് യു.എ.ഇയില്‍ ഒരുകൂട്ടം മലയാളികള്‍ ഇറക്കിയ ചിത്രത്തെ വേറിട്ടതാക്കുന്നത്. യു.എ.ഇയില്‍ പ്രവാസജീവിതം നയിക്കുന്ന തൃശൂര്‍ ജില്ലയിലെ റഫീഖ് ചെന്ത്രാപ്പിന്നി സംവിധാനം നിര്‍വഹിച്ച പ്രഥമ ടെലിഫിലിമാണ് ‘പാഠം 1951 മമ്മൂട്ടി മകന്‍ ദുല്‍ഖര്‍’. ദിനേശ് പള്ളത്താണ് രചന. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ദുബൈയിലാണ് പൂര്‍ണമായും ചിത്രീകരിച്ചത്.
കൗമാരക്കാരിലും യുവാക്കള്‍ക്ക് മുന്നിലും പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ തുറന്നിടുന്ന ചിത്രം കുട്ടികള്‍ക്ക് ശരിയായ ശിക്ഷണം നല്‍കേണ്ട ആവശ്യകത മുതിര്‍ന്നവരെയും ബോധ്യപ്പെടുത്തുന്നു. എമിറേറ്റ്സ് ഗ്രൂപ് ഷോര്‍ട്ട് ഫിലിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിെൻറ റിലീസ് ദുബൈ കറാമ സെൻററിലായിരുന്നു. യുട്യൂബിലൂടെ രണ്ട് ലക്ഷത്തിലേറെ പേര്‍ ചിത്രം കണ്ടുകഴിഞ്ഞ ആഹ്ളാദത്തിലാണ് തങ്ങളെന്ന് റഫീഖ് പറഞ്ഞു.
അനൂപ് മേനോന്‍, മനോജ് കെ. ജയന്‍, ഇര്‍ഷാദ് അലി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, കണ്ണന്‍ താമരക്കുളം, നമിത പ്രമോദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, മാധുരി, നൂറിന്‍ ഷെരീഫ്, കൈലാഷ്, മീനാക്ഷി, പാർവതി നമ്പ്യാര്‍, പ്രമോദ് കലാഭവന്‍, അപര്‍ണ ദാസ്, ഷീലു എബ്രഹാം, സെന്തില്‍ കൃഷ്ണ തുടങ്ങിയ മലയാള ചലച്ചിത്ര രംഗത്തുള്ളവര്‍ തങ്ങളുടെ മുഖ പുസ്തകത്തിലൂടെ പങ്കുവെച്ചത് പ്രവാസി കലാകാരന്മാരോടുള്ള ആദരവായി കാണുന്നുവെന്നും റഫീഖ് തുടര്‍ന്നു.
ഫിദ ഹാദി ക്രിയേഷന്സിെൻറ ബാനറില്‍ ഇറങ്ങിയ ചിത്രത്തിെൻറ നിര്‍മാതാവ് കേന്ദ്ര കഥാപാത്രമായി വേഷമിട്ട റഫീഖ് മൊയ്തുവാണ്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് വിശ്വജിത്ത് പശ്ചാത്തല സംഗീതം നല്‍കിയ ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍ അക്ബര്‍ ചുള്ളിയില്‍, ജമാല്‍ അബ്ദു, ബിവീഷ് ബാലന്‍, റിയാസ് ചെന്ത്രാപ്പിന്നി, നവാസ് കരീം, സൈദ് ഷാഫി, ഷംസീര്‍ പെരുവത്ത്, റഫീഖ് ഷരീഫ്, ജിഹാസ് കാസിം എന്നിവരാണ്. യു.എ.ഇയില്‍ തന്നെയുള്ള അനന്തു അനില്‍, ഷക്കീര്‍ ബാവു, നാസര്‍ നാസ്, തന്‍വീര്‍ മാളികയില്‍, സമീര്‍ സാലി എന്നിവരും അഭിനേതാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.