സനൂഷ & സനൂപ്

കലോത്സവ വേദിയില്‍നിന്ന് സിനിമയിലേക്ക് ബാലതാരമായി നടന്നു കയറി പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ അഭിനേത്രിയായി മാറിയ നടിയാണ് സനൂഷ. കണ്ണൂര്‍ ജില്ല കലോത്സവത്തില്‍ സനൂഷ അവതരിപ്പിച്ച നൃത്തത്തിന്‍െറ ചിത്രം പത്രത്തില്‍ വന്നത് സംവിധായകന്‍ വിനയന്‍െറ ശ്രദ്ധയില്‍പെടുകയും തന്‍െറ സിനിമയില്‍ ബാലതാരമായി അഭിനയിക്കാന്‍ ക്ഷണിക്കുകയുമായിരുന്നു.

2004ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. പഠിച്ചതും വളര്‍ന്നതുമൊക്കെ കണ്ണൂരാണ്. കണ്ണൂര്‍ ശ്രീപുരം സ്കൂളിലും കണ്ണൂര്‍ എസ്.എന്‍ കോളജിലും പഠിക്കുമ്പോള്‍ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു സനൂഷ. നൃത്തവും അഭിനയവും ഏറെ പ്രിയം. ചെറുപ്പം മുതല്‍ക്കേ നൃത്തം പഠിക്കുന്നുണ്ട്.

അനുജന്‍ സനൂപും ചേച്ചിയുടെ വഴിയേ ബാലതാരമായി ശ്രദ്ധേയനായിക്കഴിഞ്ഞു. ‘മങ്കിപെന്‍’ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഈ മിടുക്കനും കലോത്സവങ്ങളിലെ നിറസാന്നിധ്യമാണ്.

Tags:    
News Summary - sanoosha and sanoop in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.