പുലരുംമുമ്പേ പത്രക്കെട്ടുമായി നാടു ചുറ്റുമ്പോഴും ദൈവാനുഗ്രഹമായി കിട്ടിയ നടനവൈ ഭവം കുരുന്നു ശിഷ്യർക്ക് പകർന്നുകൊടുക്കുമ്പോഴും ബെൻ സണ്ണിക്ക് രണ്ടു ചിന്തകളായിരുന ്നു; തങ്ങളുടെ മത്സരച്ചെലവുകളെല്ലാം വഹിക്കുന്ന പിതൃസഹോദരനും ഗുരുവുമായ ജോളി മാത്യ ുവിെൻറ സാമ്പത്തിക ഭാരം ചെറുതായെങ്കിലും കുറക്കുക, ഒപ്പം വീട്ടു ചെലവുകൾക്ക് അമ്മയെ സഹായിക്കുക.
തുടർച്ചയായ അഞ്ചാം വർഷവും അധ്വാനത്തിെൻറ വിയർപ്പോടെയാണ് എറണാകുളം ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി ബെൻ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിനെത്തിയത്. 11 വർഷം മുമ്പ് മഞ്ഞപ്പിത്തം വന്ന് പിതാവ് സണ്ണി മരിച്ചതിനുശേഷം അനുജൻ ആർ.എൽ.വി ജോളിയാണ് മാത്യു ബെന്നിെൻറയും സഹോദരൻ ബേസിലിെൻറയും കാര്യങ്ങൾ ഏറ്റെടുത്തതും ഇരുവരേയും നൃത്തരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നതും.
കേന്ദ്രസർക്കാർ ഫെലോഷിപ് ജേതാവും കേരള സംഗീത നാടക അക്കാദമി മുൻ കൗൺസിലറുമാണ് ജോളി. ഭരതനാട്യം, ഓട്ടൻതുള്ളൽ എന്നിവയിലും ബെൻ മാറ്റുരക്കും. ബേസി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ മൃദംഗം അഭ്യസിക്കുന്നു. അമ്മ റീന തുണിക്കടയിലെ ജീവനക്കാരിയാണ്. ജോളിയുടെ ഡാൻസ് സ്കൂളിലെ 15 കുട്ടികളെ ബെൻ നൃത്തം പഠിപ്പിക്കുന്നുമുണ്ട്.
നാട്ടിലെ 180 വീടുകളിൽ പത്രവുമായി എല്ലാദിവസവും ഇവനെത്തും. ഇളയച്ഛെൻറ പിന്തുണയിലൂടെ ലോകമറിയപ്പെടുന്ന നർത്തകനാവുകയാണ് ഈ മിടുക്കെൻറ സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.