മത്സരങ്ങള്‍ പുലര്‍ച്ചവരെ നീളുന്നു; ഛര്‍ദിച്ചും തളര്‍ന്നുവീണും കുട്ടികള്‍

കണ്ണൂര്‍: അപ്പീല്‍ പ്രവാഹത്തില്‍ 2500ഓളം കുട്ടികള്‍ അധികമായെത്തിയതോടെ കലോത്സവം ആകെ താളം തെറ്റുകയാണ്. പുലര്‍ച്ചവരെ നീളുന്ന മല്‍സരങ്ങക്കൊടുവില്‍  ഛര്‍ദിച്ചും തളര്‍ന്നു വീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്ക് പിന്നില്‍ കാണുന്നത്. ചില കുട്ടികളാവട്ടെ പുലര്‍ച്ചെരെ നീണ്ട മത്സരത്തിന്‍െറ മേക്കപ്പഴിക്കതെ തന്നെ പിറ്റേദിവസം രാവിലത്തെ നൃത്തവേദികളിലേക്ക് ഓടേണ്ടിയും വന്നു.

കലോല്‍ത്സവത്തിന്‍െറ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ കണ്ട ഇനം എന്ന റിക്കാര്‍ഡ് പിറന്ന  ഹയര്‍സെക്കന്‍ഡിറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ ഇന്നലെ രംഗത്തെത്തിയത് 51 കുട്ടികള്‍. 37 പേരാണ് ഈ മല്‍സരത്തിന് മാത്രം അപ്പീലുകളുമായി  എത്തിയത്. അതോടെ പുലര്‍ച്ചെ നാലു മണിതോടെയാണ് മല്‍സരത്തിന് തിരശ്ശീല വീണത്. ഇതിലെ പല കുട്ടികളും മേക്കപ്പ് അഴിക്കതെയാണ് പിറ്റേന്നത്തെ കേരളനടനത്തിനെത്തിയത്. മത്സരം തീര്‍ന്നപ്പോഴേക്കും പലരെയും വേദിയില്‍നിന്ന് താങ്ങിപ്പിടച്ച് എടുത്തു കൊണ്ടു പോവുകയായിരുന്നു. ദീര്‍ഘനേരം മേക്കപ്പിട്ട് കാത്തിരിക്കേണ്ടി വരുന്ന കഥകളി പോലുള്ളവയില്‍ ചുണ്ടിനകത്ത് ചായമെഴുതിയാല്‍ പിന്നെ ഭക്ഷണം കഴിക്കാനാവില്ല. മല്‍സരം നീളുന്നതോടെ ഇവരില്‍ പലരും ബോധം കെടുകയാണ്.

എച്ച്.എസ്.എസ് പെണ്‍കുട്ടികളുടെ ഒപ്പനയില്‍ 25, എച്ച്.എസ്.എസ് പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തില്‍ 24, എച്ച്.എസ്. പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തില്‍ 21 എന്നിങ്ങനെയാണ് അപ്പീലുകള്‍ ലഭിച്ചത്. അപ്പീലുകളിലായി ഇതുവരെ 650ലേറെ അപ്പീലുകളിലായി 2500 ഓളം വിദ്യര്‍ഥികള്‍ എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ സംഘാടകരും കൈമലര്‍ത്തുകയാണ്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പാചകപ്പുരയെയും ഇത് താളം തെറ്റിച്ചു. ഇന്നലെ 2.30 ഓടെ ഭക്ഷണം തീര്‍ന്നു. പീന്നീട് ഇത് അടിയന്തിരമായ തയാറാക്കുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ പൊരിവെയിലത്ത് കാത്തുനില്‍ക്കയായിരുന്നു. ഒരു മണിക്കൂറോളം ക്യൂനിന്ന ശേഷമാണ് ഇവര്‍ക്ക് ഭക്ഷണം കഴിക്കാനായത്.

ഗ്രീന്‍പ്രോട്ടോക്കോളടക്കമുള്ള കാര്യങ്ങള്‍ നല്ലതാണെങ്കിലും ചില കാര്യങ്ങള്‍ കുട്ടികള്‍ക്ക് ദോഷമായിരക്കയാണ്. പ്ളാസ്റ്റിക്ക്  ബോട്ടിലില്‍ വെള്ളം കൊണ്ടു പോവാന്‍ കഴിയാതായതോടെ കുട്ടികളില്‍ പലരും ഏറെ ബുദ്ധിമുട്ടി. മുഖ്യവേദിയിലൊഴികെ മേക്കപ്പിന് മതിയാ സൗകര്യമില്ലാത്തതും പ്രശ്നമായി. കുടുസു പോലുള്ള മുറികളാണ് പല ഗ്രീന്‍റൂമുകളും. രാത്രിയില്‍ ഗ്രീന്‍റൂമില്‍ വെളിച്ചമില്ലാത്തതിന്‍െറ പേരില്‍ അധ്യാപരും രക്ഷിതാക്കളും സംഘാടകരുമായി നിരന്തരം വഴക്കിടുന്നതും കാണാമായിരുന്നു. മൊബൈല്‍ വെളിച്ചത്തിലാണ് പലരും മേക്കപ്പ് ചെയ്തത്. 

Tags:    
News Summary - school kalolsavam time delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.