കഥയില്‍ ‘ഒരു മിസ്ഡ് കോളിന്‍െറ ദൂരവും’

അതിരുകളില്ലാത്ത ഭാവനയും പുത്തന്‍ശൈലിയുമൊരുക്കി നിലവാരം പുലര്‍ത്തിയവയായിരുന്നു ഇത്തവണത്തെ കഥകള്‍. എച്ച്.എസ്, എച്ച്.എസ്.എസ് കഥാരചനയില്‍ പുതുതലമുറ വേറിട്ട ചിന്തകള്‍ അവതരിപ്പിച്ചപ്പോള്‍ മികച്ചവയെ കണ്ടത്തൊന്‍ വിധികര്‍ത്താക്കള്‍ ഏറെ ബുദ്ധിമുട്ടി. എച്ച്.എസ് കഥയില്‍ ‘ഒരു മിസ്ഡ് കോളിന്‍െറ ദൂരം’ എന്ന വിഷയമാണ് നല്‍കിയിരുന്നത്. സ്നേഹ അശോക് (നേമം വി.ജി.എച്ച്.എസ്) ഒന്നാം സ്ഥാനവും ജി.പി. നന്ദന (വാളകം ആര്‍.വി.എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും നയന്‍താര (കുമ്പള ജി.എച്ച്.എസ്.എസ്) മൂന്നാം സ്ഥാനവും നേടി. 10 കുട്ടികള്‍ എ ഗ്രേഡ് നേടി.

എച്ച്.എസ്.എസില്‍ ‘സൈബര്‍ ലോകത്ത് മഴ പെയ്യുമ്പോള്‍’ എന്നതായിരുന്നു വിഷയം. മൊബൈലും ഇന്‍റര്‍നെറ്റും ചതിക്കുഴികളൊരുക്കുന്ന സന്ദേശം എഴുത്തുകാര്‍ കഥകളിലൂടെ തുറന്നുപറഞ്ഞു. നര്‍മവും ആധുനികതയും തീവ്രവാദവുമെല്ലാം വിഷയത്തില്‍നിന്നുകൊണ്ട് ഭാവനാ സമ്പന്നതയോടെ കഥയില്‍ അവതരിപ്പിക്കാന്‍ മത്സരാര്‍ഥികള്‍ക്ക് കഴിഞ്ഞു. പായിപ്ര രാധാകൃഷ്ണന്‍, കെ. ജോര്‍ജ് ജോസഫ്, മിനി പ്രസാദ് എന്നിവരാണ് വിധികര്‍ത്താക്കളായത്തെിയത്.

വരയില്‍ തെരുവുനായ് ശല്യവും നഗരത്തിരക്കും

പെന്‍സില്‍ ചിത്രരചനയില്‍ തെരുവുനായ് ശല്യവും നഗരത്തിരക്കും. എച്ച്.എസ് വിഭാഗം ചിത്രരചനയിലാണ് നഗരത്തിലെ തിരക്ക് വിഷയമായി നല്‍കിയത്. കണ്ണൂര്‍ കലോത്സവ നഗരത്തിരക്കുപോലും വരയില്‍ ഏറെയുണ്ടായി. എച്ച്.എസ്.എസ് വിഭാഗത്തിലാണ് തെരുവു നായ് ശല്യം വിഷയമായത്. തെരുവു നായ്ക്കള്‍ വിലസുന്ന കാഴ്ചയും അക്രമിക്കുന്ന കാഴ്ചയുമെല്ലാം മത്സരാര്‍ഥികള്‍ മികച്ച രീതിയില്‍ ചിത്രീകരിച്ചു.

വിധികര്‍ത്താക്കള്‍ മിണ്ടരുത്

‘‘ഒന്നും മിണ്ടരുത്. പ്രത്യേകിച്ച് പത്രക്കാരോട്’’ വിധികര്‍ത്താക്കളോടുള്ള സംഘാടകരുടെ കര്‍ശന നിര്‍ദേശമാണിത്. പരിപാടിയുടെ ഫലപ്രഖ്യാപനം നടത്തുമ്പോള്‍ എത്തുന്ന പത്രക്കാരോട് ഒരു കമന്‍റും വേണ്ടന്നാണത്രെ പറഞ്ഞിട്ടുള്ളത്. കുറേ കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും സംഘാടകരുടെ നിര്‍ദേശമുള്ളതിനാല്‍ ഒന്നും പറയുന്നില്ളെന്നായിരുന്നു ഒരു വിധികര്‍ത്താവിന്‍െറ പ്രതികരണം. പത്രക്കാരെ കാണുമ്പോള്‍ ഓടിയൊളിക്കേണ്ട സ്ഥിതിയാണ് സംഘാടകരുണ്ടാക്കിയതെന്നാണ് മറ്റൊരു വിധികര്‍ത്താവ് പറഞ്ഞത്.

 

Tags:    
News Summary - story writing in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.