ബറേലി (യു.പി): പാർലമെൻറിൽ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിക്ക് കോടതി സമൻസ്. ഭരണഘടനാ ലംഘനം നടത്തിയെന്നാരോപിച്ചുള്ള ഹരജിയിൽ ജനുവരി ഏഴിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസ്.
സത്യപ്രതിജ്ഞ ചടങ്ങിനിടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച ഉവൈസിക്കെതിരെ അഭിഭാഷകൻ വീരേന്ദ്ര ഗുപ്തയാണ് ഹരജി നൽകിയത്. ജൂൺ 25ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ’ എന്ന് പറഞ്ഞതാണ് വിവാദമായത്. ഈ പരാമർശങ്ങൾ രേഖയിൽനിന്ന് നീക്കാൻ ചെയർമാൻ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.