സാഹോദര്യത്തിന്റെ ആഘോഷം

റമദാനിലെ വ്രതാനുഷ്ഠാനം ആഗോളതലത്തില്‍  മുസ്‌ലിം സഹോദരങ്ങള്‍ ആചരിച്ചു പോരുന്ന  മഹദ്​കർമമാണ്‌. നോമ്പുകൊണ്ട് മനുഷ്യന്‍ ആന്തരികമായി ശുദ്ധീകരിക്കപ്പെടുന്നു. അത് ശരീര സംവിധാനത്തിനെ വൃത്തിയാക്കുന്നതിനൊപ്പം വിചാരങ്ങളെയും ശുദ്ധീകരിക്കുന്നു. സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്നവര്‍ പോലും ദൈവപ്രീതിക്കായി അത് വെടിയുന്നു. സാധാരണ മാസങ്ങളില്‍നിന്ന്​ വ്യത്യസ്തമായി റമദാനിലെ ഇരവുപകലുകള്‍ വിശ്വാസി കൂടുതല്‍ ഇബാദത്തുകളില്‍ മുഴുകുന്നു. 

അല്ലാഹു  പ്രപഞ്ചത്തി​​​െൻറ സകലതി​​െൻറയും നാഥന്‍ ആകുന്നു . അതുകൊണ്ടുതന്നെ മനുഷ്യർക്കിടയിലെ ഭേദഭാവങ്ങളെ അവന്‍ ഇഷ്​ടപ്പെടുന്നില്ല. അവർക്കിടയില്‍ മതിലുകള്‍ പണിയുന്നവരെ അവന്‍ വെറുക്കുന്നു. ഖുർആന്‍ സൂക്തങ്ങള്‍ അനുസരിച്ച് ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്നുപോയിട്ടുണ്ട്. രാമനും കൃഷ്ണനും ബുദ്ധനും ഉൾപ്പെടെയുള്ളവര്‍ ഒരുപ​േക്ഷ പ്രവാചകന്മാര്‍ ആയിരുന്നിരിക്കാം. ഈസ, ഹസ്രത്ത്‌ മുഹമ്മദ്‌ തുടങ്ങിയ പ്രവാചകപരമ്പര നമുക്ക് ഒരുപാട് ജ്ഞാനം പകർന്നുതന്നിട്ടുണ്ട്. അവരുടെ വാക്കുകളിലെ വെളിച്ചത്തെ നമുക്ക് സ്വാംശീകരിക്കാന്‍ കഴിയണം. മനുഷ്യരെല്ലാം ഒരേ കുടുംബമാണെന്ന മഹത്തായ ആദർശം തന്നെയാണ് വസുധൈവ കുടുംബകം എന്ന ആശയത്തിലും ഉൾചേ‍ർന്നി ട്ടുള്ളത്. ഇത്തരം വിഷയങ്ങളില്‍ ആലോചനകള്‍ നടത്താനും പരസ്പരം സംവാദങ്ങളില്‍ ഏർപ്പെടാനും റമദാന്‍ പോലുള്ള അവസരങ്ങള്‍ ഉപകരിക്കും.

മനുഷ്യത്വത്തിലേക്ക്​ അടുപ്പിക്കുന്ന മഹത്കർമമാണ്‌ റമദാനിലെ വ്രതാനുഷ്​ഠാനം. ഉള്ളവനും ഇല്ലാത്തവനും പകല്‍ മുഴുവന്‍ പട്ടിണി കിടന്ന്​ ഐക്യപ്പെടുന്ന സുന്ദരമായ കർമമാണത്. എന്നാല്‍ ഇതി​​െൻറ സത്തക്കു ചേരാത്ത പ്രവൃത്തികള്‍ ഇക്കാലത്ത് കണ്ടു തുടങ്ങിയിട്ടുണ്ട്. വ്രതം തുടങ്ങുന്നതിനു മുമ്പും നോമ്പ് തുറന്നതിനുശേഷവും ആവശ്യത്തിലധികം ഭക്ഷണം വാരിവലിച്ച്​ കഴിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അത് തെറ്റാണ്. ഫജ്​റിലും ഇഫ്താറിലും ആവശ്യത്തിനു മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. അങ്ങനെയെങ്കി​േല, പടച്ചവ​​​െൻറ റഹ്​മത്തി​​​െൻറ ഗുണം നമുക്കും ലഭിക്കുകയുള്ളൂ. അവനാണ് റഹ്​മാനും റഹീമും. എല്ലാ ജീവജാലങ്ങൾക്കും അവൻ കാരുണ്യം പ്രദാനംചെയ്യുന്നു. 

നമസ്കരിക്കാന്‍ നിൽക്കുമ്പോള്‍  തോളോടു തോള്‍ചേർന്ന്​ നിൽക്കുന്നു. അവിടെ ധനികനും ദരിദ്രനും ഇല്ല. രാജാവും പ്രജയുമില്ല. എല്ലാവരും തുല്യര്‍. വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ നമസ്കരിക്കാന്‍ കഴിയുന്നു. ഈ ഗുണങ്ങള്‍ നമസ്കാരത്തിലേക്കു മാത്രം ചുരുങ്ങിപ്പോകരുത്. തുല്യതയുടെയും സമഭാവനയുടെയും ഈ പാഠങ്ങള്‍ സമൂഹത്തിലേക്ക്​ കൊണ്ടുവരാന്‍ കഴിയണം. അങ്ങനെ വിഭാഗീയതയുടെ ദുരിതങ്ങള്‍ പേറുന്ന സമൂഹത്തിനെ ഐക്യത്തിലേക്കും നയിക്കാന്‍ കഴിയും. സാമൂഹിക ഐക്യം ജീവിതനിയോഗമായി നമ്മൾ ഏറ്റെടുക്കണം. . 

തയാറാക്കിയത്: അഫ്സൽ റഹ്​മാൻ സി.എ.

Tags:    
News Summary - Swami Agnivesh on Ramadan-Ramadan Special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.