വാഷിങ്ടൺ: രാജ്യത്തെ തീവ്ര ഇടതുപക്ഷത്തെ പരാജയെപ്പടുത്തുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യദിനത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ നടന്ന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച മൗണ്ട് റഷ്മോറിൽ നടന്ന ചടങ്ങിൽ ‘രോഷാകുലരായ ജനക്കൂട്ട’മാണ് അക്രമങ്ങൾക്ക് പിന്നിലെന്നായിരുന്നു ട്രംപ് പറഞ്ഞത്.
ചരിത്ര സ്മാരകങ്ങളേയും പ്രതിമകളേയും നീക്കം ചെയ്യാനും തകർക്കാനുമുള്ള ശ്രമങ്ങളെ അപലപിച്ച ട്രംപ്, അമേരിക്കയെ തകർക്കാനുള്ള ശ്രമങ്ങളാണിതെന്നും ആരോപിച്ചു. ഇന്ന് അധികാരം നേടാനായി ഭൂതകാലത്തെ കുറിച്ച് നുണയുണ്ടാക്കുന്നവർ നമ്മുടെ ചരിത്രത്തെ കുറിച്ച് നുണ പറയുന്നവരാണ്.
നാം ആരാണെന്നത് സംബന്ധിച്ച് നമുക്കുതന്നെ അപമാനം തോന്നണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. തകർക്കലാണ് അവരുടെ ലക്ഷ്യം.
രാജ്യത്തെ നിർമിച്ച ദേശാഭിമാനികൾ തെമ്മാടികളല്ല, അവർ വീരന്മാരാണ്. അവരെ ആദരിക്കുന്നതിനായി അമേരിക്കൻ യുദ്ധവീരന്മാരുടെ പൂന്തോട്ടം നിർമിക്കാൻ പദ്ധതിയുണ്ടെന്നും ട്രംപ് പറഞ്ഞു.
സാധാരണഗതിയിൽ രാജ്യത്തിെൻറ ഐക്യത്തെ കുറിച്ച് പറയാനാണ് യു.എസ് പ്രസിഡൻറുമാർ ജൂലൈ നാലിലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തെ ഉപയോഗിക്കാറ്. എന്നാൽ നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഭാഷണമായിരുന്നുവെന്ന ആക്ഷേപമുണ്ട്. രാജ്യത്തെ ഏവർക്കും അമേരിക്ക എന്ന സ്വപ്നത്തിെൻറ മുഴുവൻ വിഹിതവും കിട്ടാൻ അർഹതയുണ്ടെന്ന് ട്രംപിെൻറ തെരഞ്ഞെടുപ്പ് എതിരാളി ജോ ബൈഡൻ പറഞ്ഞു.
ബാൾട്ടിമോറിൽ കൊളംബസിെൻറ പ്രതിമ തകർത്തു
ബാൾട്ടിമോറിൽ ക്രിസ്റ്റഫർ കൊളംബസിെൻറ പ്രതിമ തകർത്ത് പ്രക്ഷോഭകർ ജലാശയത്തിലേക്ക് തള്ളിയിട്ടു. ശനിയാഴ്ച രാത്രി ലിറ്റിൽ ഇറ്റലിയിലെ കൊളംബസ് പ്രതിമയാണ് കയറുകെട്ടി വലിച്ച് മറിച്ചിട്ടത്.
അമേരിക്കയിലെ ആദിമ ജനതയെ വംശഹത്യ നടത്തിയതിനും ചൂഷണം ചെയ്തതിനും ഇറ്റാലിയൻ പര്യവേക്ഷകനായ കൊളംബസ് ഉത്തരവാദിയാണെന്ന് പ്രക്ഷോഭകർ പറഞ്ഞു. 1984ലാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. നേരത്തേ മിയാമി, റിച്ച്മൗണ്ട്, െവർജിനിയ, സെൻറ് പോൾ, മിനിസോട, ബോസ്റ്റൺ എന്നിവടങ്ങളിലെ കൊളംബസ് പ്രതിമകൾ പ്രക്ഷോഭകർ നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.