വിനീത് ശ്രീനിവാസന്‍

1998ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടി പിന്നീട് മലയാള സിനിമയിലെ ഓള്‍റൗണ്ടറായി മാറി. ആ കുട്ടിയാണ് വിനീത് ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്‍െറ മകന്‍ കലോത്സവ വേദികളില്‍ അഭിനയത്തോടൊപ്പം പാട്ടിലും തിളങ്ങി. വിനീതിന് സിനിമയില്‍ ആദ്യമായി പാടാന്‍ ലഭിച്ചതും മാപ്പിള ടച്ചുള്ളൊരു പാട്ടായിരുന്നു. കൂത്തുപറമ്പ് നിര്‍മലഗിരി റാണി ജെയ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു 10 വരെ പഠനം. പിന്നീട് ചെന്നൈയിലെ കെ.സി.ജി കോളജ് ഓഫ് ടെക്നോളജിയില്‍ എന്‍ജിനീയറിങ് പഠനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിനീത്.

Tags:    
News Summary - vineeth sreenivasan on youth fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.