ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 ചോറ്റാനിക്കര: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീക്കാട് ഉദയകവല മലയില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ അനന്തു (14) നെയാണ് തിങ്കളാഴ്ച്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനന്തുവിന്​ സ്ഥിരമായി മൊബൈല്‍ ഗെയിം കളിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഓണ്‍ ലൈനായി ഗെയിം കളിക്കുകയും അതിലൂടെ പൈസ നഷ്ടമാവുകയും ചെയ്തത് വീട്ടുകാര്‍ അറിഞ്ഞതിന്‍റെ വിഷമമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.  മാതാവ്: സന്ധ്യ. സഹോദരന്‍: സജിത്ത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുമ്പനം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Tags:    
News Summary - A ninth grade student was found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.