തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിൻെറ ഭാര്യ ആശ (38) ആണ് മരിച്ചത്.
ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലവേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന് ചികിത്സയിലിരിക്കയൊണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
ഇതിന് മുമ്പ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്. തോക്കുപാറ തെങ്ങുംതോട്ടത്തല്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍ട്രിന്‍, ആന്‍ട്രിയ. സംസ്‌കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.