പെരുമ്പാവൂര്‍: ടിപ്പര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വെങ്ങോല പഞ്ചായത്തിലെ അല്ലപ്ര കുറ്റിപ്പാടം കരോട്ട് വീട്ടില്‍ വിശ്വംരന്റെ ഭാര്യ സുമയാണ് (42) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ന് ഔഷധി ജങ്ഷനിലായിരുന്നു സംഭവം.
നഗരത്തിലെ ശ്രീധര്‍മ ശാസ്ത ക്ഷേത്രം റോഡിലേക്ക് സ്കൂട്ടര്‍ തിരിയുമ്പോള്‍ പിറകില്‍ സഞ്ചരിച്ച ടിപ്പര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞു വീണ സ്ത്രീയുടെ ശരീരത്തില്‍ ടിപ്പറിന്റെ പിന് ചക്രങ്ങള്‍ കയറി ഇറങ്ങി. ക്ഷേത്രം റോഡിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു യുവതി. ജോലിക്ക് പോകുംവഴിയായിരുന്നു അപകടം. കാലടി ഭാഗത്ത് നിന്ന് വന്ന ടിപ്പര്‍ എ.എം റോഡിലേക്ക് പോകാന്‍ വണ്‍വേ തിരിയുകയായിരുന്നു.
കൊടും വളവായ ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യ സംഭവമാണ്. ഒരു വര്‍ഷത്തിനിടെ ജീവന് പൊലിഞ്ഞവരില്‍ രണ്ടാമത്തേതാണ് യുവതി. ഇലക്ട്രിക് പോസ്റ്റുകള്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് ഇരുചക്ര വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. അക്ഷയ് കൃഷ്ണ, അനന്തു കൃഷ്ണ എന്നിവരാണ് സുമയുടെ മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.