കളമശേരി: ഇടപ്പള്ളി പ്രദേശത്തെ ആദ്യ കാല നാടക പ്രവർത്തകനും ഗ്രന്ഥശാല പ്രവർത്തകനുമായ ഇടപ്പള്ളി അലിയാർ (74) അന്തരിച്ചു. തോപ്പിൽ വീട്ടിൽ പരേതരായ മരക്കാരിന്റേയും പാത്തുവിന്റേയും മകനാണ്.ഖബറടക്കം ബുധനാഴ്ച പകൽ 11 ന് വട്ടേക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
കൊച്ചിൻ റോളർ ഫ്ലവർ മിൽ തൊഴിലാളിയായിരുന്ന അലിയാർ ട്രേഡ് യൂണിയൻ രംഗത്തു നിന്നാണ് നാടക പ്രവർത്തകനാകുന്നത്. ഉദയം, വിഷം, മൃഗതൃഷ്ണ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധേയമാണ്. വൈഎംസിഎ അഖിലേന്ത്യാ നാടക മത്സരത്തിലുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. ഇടപ്പള്ളി ടോൾ എകെജി ഗ്രന്ഥശാല വട്ടേക്കുന്നം സ്വതന്ത്ര വായനശാല എന്നിവയുടെ സ്ഥാപക പ്രവർത്തകനാണ്.
ഭാര്യ: ജമീല അലിയാർ. മക്കൾ: സാജിത ബീരാൻ, സഹീർ അലി (സിനിമ, നാടക പ്രവർത്തകൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം), മനാഫ് അലി, സമീർ അലി. മരുമക്കൾ: പി എ ബീരാൻ ,സൗദ സഹീർ, റിഫ്സ മനാഫ്, സിനിമോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.