വീട് ജപ്തിയിലായി; സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

കാലടി: സുഹൃത്ത് ആധാരം കൈക്കലാക്കി സ്വകാര്യസ്ഥാപനത്തിൽ പണയംവെച്ച് വീട് ജപ്തിയിലായതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർ തീകൊളുത്തി മരിച്ചു.

പറവൂർ കരുമാല്ലൂർ കുതിരവട്ടത്ത് ഷാജിയാണ് (55) കാഞ്ഞൂർ പള്ളിക്ക് പിന്നിൽ വാടകക്ക് താമസിക്കുന്ന റിഷിലിന്റെ വീട്ടുമുറ്റത്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഓട്ടോയിലെത്തിയാണ് ഷാജി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുറച്ചുനാൾ റിഷിലിന്റെ ഇന്നോവയുടെ ഡ്രൈവറായിരുന്നു ഷാജി. ആ സമയത്ത് ഷാജിയുടെ വീടിന്റെ ആധാരം റിഷിൽ വാങ്ങി സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ച് വായ്പയെടുത്തിരുന്നു. പിന്നീട് പണം അടക്കാത്തതിനെത്തുടർന്ന് വീട് ജപ്തിയിലായതോടെ ഷാജിയും കുടുംബവും വാടക വീട്ടിലക്ക് മാറി. വായ്പയടച്ച് ആധാരം തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഷാജി നിരവധി തവണ റിഷലിനെ സമീപിച്ചിരുന്നു. എന്നാൽ, പണം നൽകാൻ തയാറായിരുന്നില്ലെന്ന് ഷാജിയുടെ മകനും ബന്ധുക്കളും പറയുന്നു. 25 വർഷത്തോളം വിദേശത്ത് ഡ്രൈവറായിരുന്ന ഷാജി നാട്ടിലെത്തിയശേഷം ഓട്ടോ ഓടിച്ചാണ് കുടുംബം പോറ്റിയിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. കാലടി പൊലീസ് കേസെടുത്തു.

Tags:    
News Summary - auto driver committed suicide in the backyard of a friend's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.