മനോജ് 

ബൈക്ക് യാത്രികനായ യുവാവ്​ തോട്ടിൽ മരിച്ച നിലയിൽ

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നാടുകാണിക്ക് സമീപം ബൈക്ക് യാത്രികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് (41) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച രാത്രി എട്ടരയോടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിയതാണ്. ചൊവ്വാഴ്ച്ച രാവിലെ വഴിയാത്രക്കാരാണ് മനോജിനെ തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. തോമ്പ്ര കോളനി റോഡിലെ തടിക്കണ്ടം തോട്ടിലാണ് മൃതദേഹവും ബൈക്കും കിടന്നിരുന്നത്.

ബൈക്ക് ദേഹത്തേക്ക് മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. കോതമംഗലം പൊലീസും വിരലടയാള വിദഗ്​ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - biker found dead near Stream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.