10-ാം ക്ലാസ് വിദ്യാർഥി വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ

ചെങ്ങമനാട്: 10-ാം ക്ലാസ് വിദ്യാർഥിയെ വീടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നലാണ് (15) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ പിതാവ് ജെയ്മി ജോലി കഴിഞ്ഞെത്തിയിട്ടും വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നത്രെ. അപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സ്കൂളിലോ വീട്ടിലോ ആത്മഹത്യക്കിടയാക്കുന്ന പ്രശ്നങ്ങളോ, വഴക്കോ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. സഹോദരി: എയ്ഞ്ചൽ.

ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - Class 10 student committed suicide inside the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.